CURRENT AFFAIRS NOVEMBER 23




1. കേരളം സഹകരണ ബ്രാൻഡിലേക്കും ഓൺലൈൻ വിപണിയിലേക്കും

കേരളം സഹകരണ ഉത്പന്നങ്ങൾക്ക് ഏകീകൃത ബ്രാൻഡും ഇ-കൊമേഴ്സ് വിപണിയും ഒരുക്കുന്നു. കോപ് മാർട്ട് എന്ന പേരിൽ സഹകരണ ശൃംഖല സംസ്ഥാനത്താകെ വ്യാപിപ്പിക്കാനാണു തീരുമാനം. 

2. ചന്ദ്രനിൽ നിന്ന് പാറ കൊണ്ടു വരാൻ ചൈന

ആളില്ല ബഹിരാകാശ വാഹനമായ ചാങ്-ഇ5 ഉപയോഗിച്ചാണ് ചൈന ചന്ദ്രനിൽ നിന്ന് പാറക്കല്ലുകൾ ശേഖരിച്ച് കൊണ്ടുവരുന്നത്. പദ്ധതി വിജയിച്ചാൽ അമേരിക്ക റഷ്യ എന്നിവയ്ക്കുശേഷം ചന്ദ്രശില ശേഖരിക്കുന്ന മൂന്നാമത്തെ രാജ്യമാകും ചൈന. യുഎസിന്റെ അപ്പോളോ പദ്ധതി (1968-72) ആറ് യാത്രകളിലൂടെ 382 കിലോഗ്രാം മണ്ണും പാറയും ശേഖരിച്ച് ഭൂമിയിൽ എത്തിച്ചു. സോവിയറ്റ് യൂണിയന്റെ ലൂണ പദ്ധതി (1976) 170 ഗ്രാം പാറയും ശേഖരിച്ചു.

3. ഗതി,നിവാർ ചുഴലിക്കാറ്റുകൾ കേരളത്തെ ബാധിക്കില്ലെന്ന് കാലാവസ്ഥ വകുപ്പ്

ഇന്ത്യയാണ് "ഗതി" ചുഴലിക്കാറ്റിന് പേര് നിർദ്ദേശിച്ചത്‌. "നിവാർ" ചുഴലിക്കാറ്റിന് പേര് നിർദ്ദേശിച്ച രാജ്യം ഇറാനാണ്.

4. ഇന്ത്യ,സിംഗപ്പൂർ, തായ്‌ലൻഡ് എന്നീ രാജ്യങ്ങൾ സംയുക്തമായി നാവികാഭ്യാസം നടത്തി

ഇന്ത്യ,സിംഗപ്പൂർ, തായ്‌ലൻഡ് എന്നീ രാജ്യങ്ങൾ സിറ്റ്മെക്സ്-20 (SITMEX-20) എന്ന പേരിലാണ് സംയുക്തമായി നാവികാഭ്യാസം നടത്തിയത്. ഈ മൂന്ന് രാജ്യങ്ങൾ സംയുക്തമായി നടത്തുന്ന രണ്ടാമത്തെ നാവികാഭ്യാസമാണിത്. ഇന്ത്യയും സിംഗപ്പൂരും സംയുക്തമായി നടത്തുന്ന നാവികാഭ്യാസത്തിന്റെ 27-മത് എഡിഷൻ (SIMBEX-20) നവംബർ 23 മുതൽ 25 വരെ നടക്കും.

5. നവംബർ-23 ദേശീയ കശുവണ്ടി ദിനം

രാജ്യത്ത് ആദ്യമായി കശുവണ്ടി ഫാക്ടറി തുടങ്ങിയതിന്റെ നൂറാം വർഷത്തിലാണ് ഇത്തവണ ദിനാചരണം. ആശ്രാമത്ത് 1920 കളുടെ മധ്യത്തിലാണ് ആദ്യ കശുവണ്ടി ഫാക്ടറി പ്രവർത്തനം ആരംഭിക്കുന്നത്.


Previous Post Next Post