CURRENT AFFAIRS NOVEMBER 24

 



1. ചേലേമ്പ്ര രാജ്യത്തെ ആദ്യത്തെ പ്രഥമ ശുശ്രൂഷ സാക്ഷരതാ പഞ്ചായത്ത്  

പ്രാഥമിക ശുശ്രൂഷ രംഗത്ത് സമ്പൂർണ സാക്ഷരത നേടുന്ന ഇന്ത്യയിലെ ആദ്യ പഞ്ചായത്താണ് ചേലേമ്പ്ര. 'മിഷൻ ഫസ്റ്റ് എയ്ഡി'ലൂടെ 13,000 പേർക്കാണ് പരിശീലനം നൽകിയത്. രണ്ടാം ഘട്ടമായി രാജ്യത്തെ ആദ്യ എമർജൻസി റസ്പോൺസ് സിസ്റ്റം നടപ്പാക്കിയ ഗ്രാമം എന്ന സ്ഥാനവും ചേലേമ്പ്ര നേടി.


2. ഐഎസ്ആർഒയുടെ ശുക്ര ദൗത്യത്തിന് റഷ്യ, ഫ്രാൻസ്, സ്വീഡൻ, ജർമനി തുടങ്ങിയ രാജ്യങ്ങളുടെ കൂട്ടായ സഹകരണം  

ഭൂമിയോട് ഏറെ സാമ്യമുള്ള ശുക്രനിലെ രഹസ്യങ്ങൾ തേടിയുള്ള ഇന്ത്യയുടെ ശുക്രൻ ദൗത്യത്തിന്റെ പര്യവേക്ഷണ ഉപകരണങ്ങളുടെ നിർണയം പുരോഗമിക്കുന്നു. ഫ്രാൻസിന്റെ ഉൾപെടെ 20 ഉപകരണങ്ങളാണ് ദൗത്യത്തിനായുള്ള ഐ എസ് ആർ ഒയുടെ അന്തിമ പട്ടികയിൽ ഉൾപ്പെട്ടത്. ശുക്രനിലെ ഉപരിതലത്തെ കുറിച്ചും രാസഘടനയെ കുറിച്ചും അന്തരീക്ഷത്തെ കുറിച്ചും നാല് വർഷത്തോളം പഠിക്കുന്നതിനായുള്ള പരീക്ഷണ ഉപകരണങ്ങളുടെ നിർദേശമാണ് വിവിധ രാജ്യങ്ങൾ ഐ എസ് ആർ ഒക്ക്‌ കൈമാറിയത്. റഷ്യ, ഫ്രാൻസ്, സ്വീഡൻ, ജർമനി തുടങ്ങിയ രാജ്യങ്ങളിൽ നിന്നായി കൂട്ടായ പങ്കാളിത്തമാണ് ദൗത്യത്തിനുണ്ടാകുകയെന്ന് ഐ എസ് ആർ ഒ അറിയിച്ചു.

3. അസം മുഖ്യമന്ത്രി തരുൺ ഗൊഗോയ് അന്തരിച്ചു 

ഏറ്റവും കൂടുതൽ കാലം അസം മുഖ്യമന്ത്രി ആയിരുന്ന വ്യക്തി ആണ് തരുൺ ഗോഗോയ്. 2001 മുതൽ 2016 വരെ തുടർച്ചയായി മൂന്ന് തവണ അസം മുഖ്യമന്ത്രി ആയിരുന്നു.

4. നവംബർ 24 പരിണാമ ദിനം

ജീവപരിണാമത്തെ കുറിച്ചുള്ള വിപ്ലവകരമായ ആശയം അവതരിപ്പിച്ച 'On the origin of species' എന്ന ഗ്രന്ഥം ചാൾസ് ഡാർവിൻ പ്രസിദ്ധീകരിച്ചത് 1859 നവംബർ 24 നാണ്. ഈ ദിവസം പരിണാമ ദിനമായി ആചരിക്കുന്നു. പ്രകൃതിയുടെ തിരഞ്ഞെടുപ്പിലൂടെ ഘട്ടം ഘട്ടമായി നടന്ന ജീവ പരിണാമത്തിലാണ് പുതിയ സ്പീഷീസുകൾ ഉടലെടുത്തതെന്ന് അദ്ദേഹം സമർഥിച്ചു. 

5. കടലാഴം തൊട്ട് ചൈനീസ് അന്തർവാഹിനി

ലോകത്തിലെ ഏറ്റവും ആഴത്തിലുള്ള സമുദ്രാന്തർ ഭാഗമെന്ന് കരുതപ്പെടുന്ന മരിയാനാ കിടങ്ങിലേക്ക് അന്തർവാഹിനിയിൽ മൂന്നംഗ സംഘത്തെ അയച്ച് ചൈന. ഫെൻഡോസെ എന്ന ചൈനയുടെ പുതിയ അന്തർവാഹിനിയാണ് ശാന്തസമുദ്രത്തിൽ 11,000 മീറ്ററോളം ആഴത്തിലുള്ള മരിയാനയിൽ ഗവേഷകരെ എത്തിച്ചത്.







أحدث أقدم