CURRENT AFFAIRS NOVEMBER 29

 




1. കേരള ബാങ്കിന് ഒന്നാം പിറന്നാൾ 
കേരള സംസ്ഥാന സഹകരണ ബാങ്കിന് ഒന്നാം പിറന്നാൾ.2019 നവംബർ-29 നാണ് 13 ജില്ലാ സഹകരണ ബാങ്കുകളെ സംസ്ഥാന സഹകരണ ബാങ്കിൽ ലയിപ്പിച്ച് കേരള ബാങ്കിന് രൂപം കൊടുത്തത്.

കേരള ബാങ്ക് രൂപീകൃതമായത് :-2019 നവംബർ 29
കേരള ബാങ്കിന്റെ ആദ്യത്തെ സി ഇ ഒ :- പി എസ് രാജൻ
കേരള ബാങ്കിന്റെ പ്രഥമ പ്രസിഡന്റ് :- ഗോപി കോട്ടമുറിക്കൽ
ആസ്ഥാനം :- തിരുവനന്തപുരം
കേരള ബാങ്കിൽ ലയിച്ച സഹകരണ ബാങ്ക്കളുടെ എണ്ണം :- 13( മലപ്പുറം ജില്ലാ സഹകരണ ബാങ്ക് ഒഴികെ)


2. തായ്‌ലൻഡ് ഗുഹ രക്ഷാദൗത്യം സിനിമയാകുന്നു

2018ൽ തായ്‌ലൻഡിലെ താം ലവൂങ് ഗുഹയിൽ 12 വിദ്യാർത്ഥികളും അധ്യാപകനും കുടുങ്ങിയ സംഭവം സിനിമയാകുന്നു.
അന്താരാഷ്ട്ര ശ്രദ്ധ നേടിയ സംഭവം 'തേർട്ടീൻ ലൈവ്സ്' (Thirteen lives) എന്ന പേരിലാണ് സിനിമയാകുന്നത്.
വൈൽഡ് ബോർ എന്നാണ് തായ്‌ലാൻഡിൽ ഗുഹയിൽ കുടുങ്ങിയ ഫുട്ബോൾ ടീമിന്റെ പേര്. 

3. നിർബന്ധിത മതം മാറ്റത്തിനെതിരെ യുപിയിൽ നിയമമായി

നിർബന്ധിത മതം മാറ്റത്തിനെതിരെ നിയമം പാസാക്കിയ ആദ്യ സംസ്ഥാനമാണ് ഉത്തർപ്രദേശ്.
യുപി സർക്കാർ കൊണ്ട് വന്ന നിയമവിരുദ്ധ മതംമാറ്റ നിരോധന ഓർഡിനൻസ് 2020ൽ ഗവർണർ ആനന്ദി ബെൻ പട്ടേൽ ഒപ്പ് വച്ചു.

4. പിലിഭിത് കടുവ സംരക്ഷണ കേന്ദ്രത്തിന് ടിഎക്സ് 2 പുരസ്കാരം ലഭിച്ചു

ഉത്തർപ്രദേശിലെ പിലിഭിത് കടുവ സംരക്ഷണ കേന്ദ്രത്തിന് ടിഎക്സ് 2 (TX2) രാജ്യാന്തര പുരസ്കാരം ലഭിച്ചു. 
നാല് വർഷം കൊണ്ട് കടുവകളുടെ എണ്ണം ഇരട്ടിയാക്കിയതിനാണ് പിലിഭിത് കടുവ സംരക്ഷണ കേന്ദ്രത്തിന് ടിഎക്സ് 2 പുരസ്കാരം ലഭിച്ചത്.   

أحدث أقدم