CURRENT AFFAIRS DECEMBER 16

 


1. 2021ലെ റിപ്പബ്ലിക് ദിന പരേഡിൽ ബോറിസ് ജോൺസൺ മുഖ്യാതിഥിയായി പങ്കെടുക്കും

2021ലെ റിപ്പബ്ലിക് ദിന പരേഡിൽ ബ്രിട്ടിഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ മുഖ്യാതിഥിയായി പങ്കെടുക്കും. 
ഇന്ത്യയുടെ റിപ്പബ്ലിക് ദിന പരേഡിൽ മുഖ്യാതിഥിയായി പങ്കെടുക്കുന്ന രണ്ടാമത്തെ ബ്രിട്ടിഷ് പ്രധാനമന്ത്രിയാണ് ബോറിസ് ജോൺസൺ. 
1993ൽ ജോൺ മേജറാണ് ഇന്ത്യയുടെ റിപ്പബ്ലിക് ദിന പരേഡിൽ മുഖ്യാതിഥിയായി പങ്കെടുത്ത ആദ്യത്തെ ബ്രിട്ടിഷ് പ്രധാനമന്ത്രി.

2. 'സുജിത്' കമ്മീഷൻ ചെയ്തു

ഇന്ത്യൻ കോസ്റ്റ് ഗാർഡിന്റെ പുതിയ കപ്പലായ 'സുജീത്' ഗോവയിൽ കമീഷൻ ചെയ്തു. 
തീര പട്രോളിങ് ഉപയോഗത്തിനുള്ള ഇന്ത്യയുടെ രണ്ടാമത്തെ കപ്പലാണിത്.
ഇരട്ട എൻജിൻ ഹെലികോപ്ടറും രണ്ട് അതിവേഗ ബോട്ടുകൾ അടക്കം നാലു ബോട്ടുകളും വഹിക്കാനാകുന്ന തരത്തിലാണ് കപ്പലിന്റെ രൂപകൽപനയെന്ന് അധികൃതർ അറിയിച്ചു.

3. സി.എം.എസ് -01 ഉപഗ്രഹ വിക്ഷേപണം 

അത്യാധുനിക വാർത്താവിനിമയ ഉപഗ്രഹമായ സി. എം.എസ് -01ൻ്റെ വിക്ഷേപണം വ്യാഴാഴ്ച നടക്കും. 
കാലാവസ്ഥ അനുകൂലമാണെങ്കിൽ വ്യാഴാഴ്ച വൈകീട്ട് 3.41ന് ശ്രീഹരിക്കോട്ടയിലെ രണ്ടാം വിക്ഷേപണത്തിനായി ശ്രീഹരിക്കോട്ടയിൽ നിന്നായിരിക്കും സി.എം.എസ് -01-വഹിച്ചുള്ള പി.എസ്.എൽ.വി സി -50 റോക്കറ്റ് വിക്ഷേപിക്കുകയെന്ന് ഐ.എസ്.ആർ.ഒ അറിയിച്ചു. 
വിക്ഷേപണത്തിന് മുന്നോടിയായി പി.എസ്.എൽ.വി സി- 50 റോക്കറ്റ് രണ്ടാം വിക്ഷേപണ തറയിലേക്ക് മാറ്റി.
2011ൽ വിക്ഷേപിച്ച ജിസാറ്റ് -12ന് പകരമായാണ് സി.എം.എസ് -01 വിക്ഷേപിക്കു ന്നത്. 
ടെലികോം സേവനങ്ങൾ കൂടുതൽ കാര്യക്ഷമമായി ലഭ്യമാക്കുന്നതിന് വിക്ഷേപണം സഹായകമാകും. 
ഏഴുവർഷമോ അതിലധികമോ ആണ് ഉപഗ്രഹത്തിൻറ കാലാവധി നിശ്ചയിച്ചിരിക്കുന്നത്.

أحدث أقدم