CURRENT AFFAIRS DECEMBER 5

 


1. ഗീതാഞ്ജലി റാവു ടൈം മാസികയുടെ കിഡ് ഓഫ് ദി ഇയർ

പ്രശസ്ത അമേരിക്കൻ മാസികയായ ടൈം മാഗസിന്റെ പ്രഥമ കിഡ് ഓഫ് ദി ഇയർ ബഹുമതിക്ക് ഇന്ത്യൻ വംശജയായ ഗീതാഞ്ജലി റാവു അർഹയായി.
എട്ട് മുതൽ 16 വയസു വരെ പ്രായമുള്ള അയ്യായിരത്തിൽ അധികം കുട്ടികളിൽ നിന്നുമാണ് ടൈം മാസിക യുവ ശാസ്ത്ര പ്രതിഭയായ ഗീതാഞ്ജലി റാവുവിനെ കിഡ് ഓഫ് ദി ഇയർ ആയി തിരഞ്ഞെടുത്തത്.

2. ഡിസംബർ-5 ലോക മണ്ണ് ദിനം

2002 ല്‍ ഇന്റര്‍നാഷണല്‍ യൂണിയന്‍ ഓഫ് സോയില്‍ സയന്‍സസ് (IUSS) ശുപാര്‍ശ ചെയ്തതിനുശേഷം ലോക മണ്ണ് ദിനം ഒരു അന്താരാഷ്ട്ര ദിനമായി മാറി.
68-ാമത് ഐക്യരാഷ്ട്ര പൊതുസഭയില്‍ ലോക മണ്ണ് ദിനം ഔദ്യോഗികമായി അംഗീകരിക്കാന്‍ അഭ്യര്‍ത്ഥിച്ചു. അതിന്റെ ഫലമായി , 2014 ഡിസംബര്‍ 5 ന് ആദ്യത്തെ ഔദ്യോഗിക ലോക മണ്ണ് ദിനമായി പ്രഖ്യാപിച്ചു.
സംരംഭത്തിന് ഔദ്യോഗികമായി അനുമതി നല്‍കിയ തായ്ലന്‍ഡ് രാജാവ് ഭൂമിബോള്‍ അഡുല്യാദേജിന്റെ ജന്മദിനമാണ് ഡിസംബർ 5.

"മണ്ണിനെ സജീവമായി നിലനിര്‍ത്തുക, മണ്ണിന്റെ ജൈവവൈവിധ്യത്തെ സംരക്ഷിക്കുക"
എന്നതാണ് ലോക മണ്ണ് ദിനം 2020, ഫുഡ് ആന്‍ഡ് അഗ്രികള്‍ച്ചര്‍ ഓര്‍ഗനൈസേഷന്‍ (FAO) കാമ്പെയ്ന്‍ അനുസരിച്ചുള്ള ഈ വര്‍ഷത്തെ പ്രമേയം.

3. ചന്ദ്രനിൽ കൊടി സ്ഥാപിച്ച് ചൈനയും 

ചന്ദ്രനിൽ കൊടി സ്ഥാപിക്കുന്ന രണ്ടാമത്തെ രാജ്യമാണ് ചൈന
(ആദ്യ രാജ്യം അമേരിക്ക 1969 അപ്പോളോ മിഷൻ)
ചന്ദ്രനിൽ നിന്നും പാറക്കഷണങ്ങൾ ശേഖരിക്കാൻ ചൈന വിക്ഷേപിച്ച പേടകമായ ചാങ്-ഇ5 ആണ് ചന്ദ്രനിൽ പതാക സ്ഥാപിച്ചത്.

4. രാജീവ് ഗാന്ധി സെന്റർ ഫോർ ബയോടെക്നോളജി രണ്ടാം ക്യാമ്പസിന് ഗോൾവാൾക്കറുടെ പേര് നൽകും

കേന്ദ്ര ആരോഗ്യ മന്ത്രി ഡോ. ഹർഷവർദ്ധനാണ് ഇക്കാര്യം അറിയിച്ചത്.
രാജീവ് ഗാന്ധി സെന്റർ ഫോർ ബയോടെക്നോളജി തിരുവനന്തപുരം പൂജപ്പുരയിലാണ് സ്ഥിതിചെയ്യുന്നത്.


أحدث أقدم