CURRENT AFFAIRS DECEMBER 8

 


1. തറക്കല്ലിടാം, പാർലമെന്റ് മന്ദിരം പണിതു തുടങ്ങരുതെന്ന് സുപ്രീംകോടതി

പുതിയ പാർലമെന്റ് മന്ദിരത്തിന് തറക്കല്ലിടാൻ അനുമതി നൽകിയ സുപ്രീംകോടതി, അന്തിമ വിധി വരുന്നതു വരെ നിർമാണത്തിന് വിലക്കേർപ്പെടുത്തി.

ഇന്ത്യയുടെ ഇപ്പോഴത്തെ സോളിസിറ്റർ ജനറൽ :-തുഷാർ മേത്ത
പുതിയ പാർലമെന്റ് മന്ദിരം നിർമ്മിക്കുന്നതിനുള്ള പദ്ധതി :- സെൻട്രൽ വിസ്റ്റ പ്രോജക്ട്
പുതിയ പാർലമെന്റ് മന്ദിരം നിർമ്മിക്കുന്നതിനുള്ള കരാർ ചുമതല വഹിക്കുന്നത് :- ടാറ്റ ഗ്രൂപ്പ്


2. കോവിഡ് വാക്സിൻ യുകെയിൽ ആദ്യഘട്ട വിതരണം ഇന്ന് 

കൊവിഡ് വാക്സിൻ പൊതുജന ഉപയോഗത്തിന് അനുമതി നൽകുന്ന ആദ്യ രാജ്യമാണ് ബ്രിട്ടൻ.
യു എസ് കമ്പനി ഫൈസറും ജർമൻ കമ്പനി ബയോടെക്കും ചേർന്നാണ് വാക്സിൻ വികസിപ്പിച്ചത്.

3. അഞ്ജു ബേബി ജോർജിനു ഒറ്റ വൃക്ക

ഒരു വൃക്ക മാത്രമായി ജനിക്കുന്ന അവസ്ഥയെ പറയുന്ന പേരാണ് യൂണിലാറ്ററൽ റീനൽ അജെൻസിസ്.
രണ്ട് വൃക്കകളും ഇല്ലാതെ ജനിക്കുന്ന അവസ്ഥയെ പറയുന്ന പേരാണ് ബൈലാറ്ററൽ റീനൽ അജെൻസിസ്.
ലോക അത്‌ലറ്റിക് മീറ്റിൽ ഇന്ത്യക്കായി മെഡൽ നേടിയ ആദ്യ താരമാണ് അഞ്ജു ബേബി ജോർജ്.

4. ഇന്ത്യൻ മൊബൈൽ കോൺഗ്രസിന് (IMC-2020) തുടക്കമായി

സെല്ലുലാർ ഓപ്പറേറ്റേഴ്സ് അസോസിയേഷനും ഡിപ്പാർട്ട്മെന്റ് ഓഫ് ടെലികമ്യൂണിക്കേഷനും ചേർന്നാണ് IMC-2020 സംഘടിപ്പിക്കുന്നത്.
ഡിസംബർ-8 മുതൽ ഡിസംബർ-10 വരെയാണ് പരിപാടി നടക്കുന്നത്.
Theme 2020 is "Inclusive innovation- smart,secure,sustainable"

أحدث أقدم