പവർ ഗ്രിഡിൽ 97 എഞ്ചിനീയർ/സൂപ്പർവൈസർ ഒഴിവുകൾ യോഗ്യത : ബിരുദം/ഡിപ്ലോമ

 


പവർ ഗ്രിഡിൽ 97 എഞ്ചിനീയർ/സൂപ്പർവൈസർ ഒഴിവുകൾ

യോഗ്യത : ബിരുദം/ഡിപ്ലോമ | അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി : മെയ് 9പവർഗ്രിഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡിൽ വിവിധ തസ്തികകളിലായി 97 ഒഴിവ്.

ഓൺലൈനായി അപേക്ഷിക്കണം.

ഒഴിവ് വിവരങ്ങൾ ചുവടെ ചേർക്കുന്നു ⇓

തസ്തികയുടെ പേര് : ഫീൽഡ് എൻജിനീയർ (സിവിൽ-8,ഇലക്ട്രിക്കൽ-30യോഗ്യത :
  • ഇലക്ട്രിക്കൽ/സിവിൽ എൻജിനീയറിങ്ങിൽ ബി.ഇ./ബി.ടെക്./ബി.എസ്.സി.
  • ഒരു വർഷത്തെ പ്രവൃത്തി പരിചയം.

പ്രായപരിധി : 29 വയസ്സ്.


തസ്തികയുടെ പേര് : ഫീൽഡ് സൂപ്പർവൈസർ (ഇലക്ട്രിക്കൽ-47,സിവിൽ-12)

യോഗ്യത :

  • ഇലക്ട്രിക്കൽ/സിവിൽ എൻജിനീയറിങ് ഡിപ്ലോമ.
  • ഒരു വർഷത്തെ പ്രവൃത്തി പരിചയം.

പ്രായപരിധി : 29 വയസ്സ്.


വയസ്സിളവ് : ഒ.ബി.സി.വിഭാഗത്തിന് 3 വർഷവും എസ്.സി.വിഭാഗത്തിന് 5 വർഷവും വയസ്സിളവ് ലഭിക്കും.

തിരഞ്ഞെടുപ്പ് : ഫീൽഡ് എൻജിനീയർ തസ്തികയിൽ സ്ക്രീനിങ് ടെസ്റ്റിന്റെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്.

സ്ക്രീനിങ് ടെസ്റ്റിൽ ബന്ധപ്പെട്ട ഡിസിപ്ലിനിൽ നിന്ന് 50 ചോദ്യങ്ങളും ആപ്റ്റിറ്റ്യൂഡ് സെക്ഷനിൽ നിന്ന് 25 ചോദ്യങ്ങളുമുണ്ടാകും.

ഫീൽഡ് സൂപ്പർവൈസർ തസ്തികയിൽ ടെക്‌നിക്കൽ നോളജ് ടെസ്റ്റും ആപ്റ്റിറ്റ്യൂഡ് ടെസ്റ്റുമാണുണ്ടാകുക.

അപേക്ഷാഫീസ് : ഫീൽഡ് എൻജിനീയർ തസ്തികയിൽ 400 രൂപയും ഫിൽഡ് സൂപ്പർവൈസർ തസ്തികയിൽ 300 രൂപയുമാണ് ഫീസ്.

അപേക്ഷ സമർപ്പിക്കേണ്ട വിധം


വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷ സമർപ്പിക്കാം

വിശദ വിവരങ്ങൾക്കും അപേക്ഷിക്കുവാനുമായി www.powergrid.in എന്ന വെബ്സൈറ്റ് കാണുക.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : മെയ് 09

Important Links
Official NotificationClick Here
Apply OnlineClick Here
LoginClick Here
More DetailsClick Here


Previous Post Next Post