കിടിലൻ ഫീച്ചറുമായി വാട്ട്സപ്പ്!! ഇനി വോയിസ് മെസേജുകൾ പെട്ടെന്ന് കേട്ട് തീർക്കാം!

വാട്ട്സ്ആപ്പ് ലോകത്തിലെ ഏറ്റവും വലിയ ഇന്‍സ്റ്റന്‍റ് മെസേജ് ആപ്പാണ്. ഈ ആപ്പിലെ ഏറെ പ്രയോജനകരമായ ഒരു ഫീച്ചറാണ് വോയിസ് മെസേജ്. ഇന്ന് കൂടുതലായി അത് ഉപയോഗിക്കുന്നവരും ഉണ്ട്. ഈ ഫീച്ചറില്‍ വാട്ട്സ്ആപ്പ് ഉപയോക്താക്കള്‍ ആഗ്രഹിച്ച രീതിയില്‍ ഒരു മാറ്റം കൊണ്ടുവന്നിരിക്കുകയാണ് വാട്ട്സ്ആപ്പ്. 
ദൈർഘ്യമുള്ള വോയിസുകൾ കേൾക്കാൻ പൊതുവേ നമുക്ക് മടിയാണ്. പക്ഷേ ചിലരൊക്കെ വളരെ വിശദായി മാത്രമേ ഒരു കാര്യം അവതരിപ്പിക്കൂ. അപ്പോഴൊക്കെ 'ഈ വോയിസ് ഒന്ന് പെട്ടെന്ന് കേട്ട് തീർക്കാൻ ഒഅറ്റിയിരുന്നെങ്കിൽ' എന്ന് നാം ആഗ്രഹിച്ച് പോകാറുണ്ട്‌. അതിന് പരിഹാരം വന്നിരിക്കുകയാണ്. വാട്ട്സപ്പിന്റെ ഏറ്റവും പുതിയ ബീറ്റാ പതിപ്പിൽ ആണ് ഈ ഫീച്ചർ വന്നിരിക്കുന്നത്. നാം ഒരു വോയിസ് കേൾക്കുമ്പോൾ തന്നെ അതിന്റെ വലത് ഭാഗത്ത് അത് എത്ര സ്പീഡിൽ കേൾക്കമെന്ന ഒരു ഐക്കൺ കൂടി കാണും.1x അതിൽ ഡിഫോൾട്ട് ആയി കാണും. അതിൽ ക്ലിക്ക് ചെയ്താൽ നമുക്ക് 1.5x & 2x എന്നീ ഓപ്ഷനുകളിലേക്ക് മാറാം. വാട്ട്സപ്പ് ബീറ്റാ ഡൌൺലോഡ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.
ഗ്രൂപ്പുകളിലും മറ്റും ചെറിയ കാര്യങ്ങൾ ഒക്കെ നീട്ടി വലിച്ച് ചുമ്മാ ലാഗ് അടിപ്പിച്ച് കഥയാക്കി റെക്കോർഡ് ചെയ്ത് അയക്കുന്നവരെയയൊക്കെ 2x ൽ ഇട്ട് പകുതി സമയം കൊണ്ട് കേട്ടു തീർക്കാം എന്നുള്ളത് വളരെ ഗുണമുള്ള സംഗതി തന്നെയാണ്.
Previous Post Next Post