മൊബൈൽ ആപ്പിലും ഫലമറിയാം election result app malayalam android

നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലിന് 114 കേന്ദ്രത്തിലായി 633 കൗണ്ടിങ്‌ ഹാൾ സജ്ജമാക്കിയതായി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ അറിയിച്ചു. 527 ഹാൾ ഇലക്‌ട്രോണിക് വോട്ടിങ്‌ മെഷീനുകളും 106 എണ്ണത്തിൽ തപാൽ ബാലറ്റുകളും എണ്ണും. വോട്ടെണ്ണൽ ഹാളുകളുടെ എണ്ണത്തിൽ 78 ശതമാനമാണ്‌ വർധന. 
പൊതുജനങ്ങൾക്കും മാധ്യമങ്ങൾക്കും നിയമസഭാ തെരഞ്ഞെടുപ്പ് ഫലമറിയാൻ വിപുലമായ സൗകര്യങ്ങളുമായി തെരഞ്ഞെടുപ്പ് കമീഷൻ.
കമ്മീഷൻ വെബ്സൈറ്റായ https://results.eci.gov.in/ ൽ വോട്ടെണ്ണൽ പുരോഗമിക്കുന്നതിനനുസരിച്ച് ഫലം ലഭ്യമാകുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ അറിയിച്ചു.  

‘വോട്ടർ ആപ്പി‘ലൂടെയും ഫലം അറിയാം. ആപ് ഗൂഗിൾ പ്ലേസ്റ്റോറിൽനിന്ന് ഡൗൺലോഡ്ചെയ്യാം Download Butten below👇
മാധ്യമങ്ങൾക്ക് ജില്ലാ കേന്ദ്രങ്ങളിലും വോട്ടെണ്ണൽ കേന്ദ്രങ്ങളിലും സജ്ജീകരിച്ച മീഡിയ സെന്ററുകളിൽ ‘ട്രെൻഡ്‌ ടിവി’ വഴിയും വോട്ടെണ്ണൽ പുരോഗതിയും ഫലവും ലഭിക്കും സംസ്ഥാനതലത്തിൽ ഐപിആർഡി മീഡിയാ സെന്ററും സജ്ജീകരിക്കും.തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപന ദിവസം എല്ലാവരും വീട്ടിലിരുന്ന്‌ ഫലമറിഞ്ഞ്‌ ഉത്തരവാദിത്തബോധത്തോടെ പെരുമാറണമെന്ന്‌ മുഖ്യമന്ത്രി.


📃ഏറ്റവും പുതിയ തൊഴിൽ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ 
🪀ജോയിൻ വാട്സാപ്പ് ഗ്രൂപ്പ്‌ 
https://chat.whatsapp.com/LItDHBEM4dd7zPWMXVpeZk


എവിടെയെങ്കിലും കൂട്ടംകൂടി ഇരിക്കരുത്‌. ആഹ്ലാദ പ്രകടനങ്ങളുമായി ആൾക്കൂട്ടങ്ങൾ സൃഷ്ടിക്കരുത്. രോഗവ്യാപനം ശക്തമാക്കാനുള്ള കാരണമായി ആ ദിവസത്തെ മാറ്റാതിരിക്കണമെന്നും അദ്ദേഹം പറഞ്ഞു.വോട്ടെണ്ണൽകേന്ദ്രത്തിലേക്ക്‌ പ്രവേശിക്കാൻ കൗണ്ടിങ്‌ ഏജന്റുമാർക്കും സ്ഥാനാർഥികൾക്കും ജീവനക്കാർക്കുമാവശ്യമായ കോവിഡ്‌ പരിശോധനയ്‌ക്കും വാക്സിൻ കുത്തിവയ്പിനും സംവിധാനമായി. വോട്ടെണ്ണൽ കേന്ദ്രങ്ങളിൽ പ്രവേശിക്കാൻ കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റോ രണ്ടു ഡോസ് വാക്‌സിനേഷൻ സ്വീകരിച്ചതിന്റെ സർട്ടിഫിക്കറ്റോ നിർബന്ധമാണ്‌. അതത്‌ ജില്ലകളിൽ വരണാധികാരികൾ ഇതുസംബന്ധിച്ച സൗകര്യങ്ങൾ ഒരുക്കി. കലക്ടറേറ്റിലോ പ്രദേശത്ത്‌ പ്രത്യേകം ഒരുക്കിയ കേന്ദ്രങ്ങളിലോ ആണ്‌ വാക്സിനേഷൻ നടത്തുക.
Previous Post Next Post