CURRENT AFFAIRS SEPTEMBER 10


സെപ്റ്റംബർ 10 :- ലോക ആത്മഹത്യാ പ്രതിരോധ ദിനം

2003 ലാണ് ഇന്റർനാഷണൽ അസോസിയേഷൻ ഫോർ സൂയിസൈഡ് പ്രിവെൻഷൻ (IASP) ലോകാരോഗ്യ സംഘടനയുമായും (WHO) വേൾഡ് ഫെഡറേഷൻ ഫോർ മെന്റൽ ഹെൽത്തുമായും (WFMH) സഹകരിച്ച് ആദ്യത്തെ ലോക ആത്മഹത്യാ പ്രതിരോധ ദിനത്തിന് ആതിഥേയത്വം വഹിച്ചത്.

ജീവിതം അവസാനിപ്പിക്കാൻ തോന്നുന്നവരെ ഒറ്റയ്ക്കല്ല എന്ന തോന്നലുണർത്തി കരുത്തോടെ വഴിനടത്താനുള്ള ഒരുക്കമേകുകയാണുവേണ്ടത് എന്നതാണ് ഈ വർഷത്തെ ലോക ആത്മഹത്യാപ്രതിരോധ ദിനത്തിൽ ലോകാരോഗ്യ സംഘടന മുന്നോട്ടുവയ്ക്കുന്ന നിർദേശം.

സംസ്ഥാനത്തെ ആദ്യ കോവിഡ് ആശുപത്രി ഉദ്ഘാടനം ചെയ്തു.

സംസ്ഥാനത്തെ ആദ്യ കോവിഡ് ആശുപത്രി നിലവിൽ വന്നത് :- കാസർകോട്

ടാറ്റാ ഗ്രൂപ്പാണ് ആശുപത്രി നിർമ്മിച്ച് നൽകിയത്.

വക്കം അബ്ദുൽ ഖാദർ രക്തസാക്ഷിത്വം വരിച്ച് ഇന്നേക്ക് 77 വർഷം.

കേരള ഭഗത് സിംഗ് എന്ന് അറിയപ്പെടുന്നത് ആരെയാണ് :- വക്കം അബ്ദുൽ ഖാദർ

1943 സെപ്റ്റംബർ 10 നാണ് വക്കം
അബ്ദുൽ ഖാദറിനെ തൂക്കിലേറ്റിയത്.

ക്രിസ്റ്റ്യാനോ റൊണാൾഡോ രാജ്യാന്തര ഫുട്ബോളിൽ 100 ഗോൾ തികച്ചു.

രാജ്യാന്തര ഫുട്‍ബോളിൽ 100 ഗോൾ പിന്നിടുന്ന രണ്ടാമത്തെ പുരുഷ താരമാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ.

ഇറാൻറ്റെ അലി ദേയി ആണ് രാജ്യാന്തര ഫുട്‍ബോളിൽ ഏറ്റവും കൂടുതൽ ഗോൾ (109 ഗോൾ) നേടിയിട്ടുള്ള പുരുഷ താരം.

Previous Post Next Post