CURRENT AFFAIRS SEPTEMBER 11



ഫ്രാൻസിൽ നിന്ന് ഇന്ത്യ വാങ്ങിയ അഞ്ച് റഫാൽ യുദ്ധവിമാനങ്ങൾ ഇന്ത്യൻ വ്യോമസേനയുടെ ഭാഗമായി.

അംബാല വ്യോമസേനാ താവളത്തിൽ നടന്ന ചടങ്ങിൽ കേന്ദ്ര പ്രതിരോധ വകുപ്പ് മന്ത്രി രാജ്‌നാഥ് സിങും ഫ്രഞ്ച് പ്രതിരോധ മന്ത്രി ഫ്ലോറൻസ് പാർലിയും പങ്കെടുത്തു.

ഫ്രാൻസിൽ നിന്ന് ഇന്ത്യ വാങ്ങുന്ന 36 റഫാൽ യുദ്ധവിമാനങ്ങളിൽ ആദ്യത്തെ അഞ്ചെണ്ണമാണ് ഔദ്യോഗികമായി ഇന്ത്യൻ വ്യോമസേനയുടെ ഭാഗമായത്.

നാഷണൽ സ്കൂൾ ഓഫ് ഡ്രാമയുടെ പുതിയ അധ്യക്ഷനായി പരേഷ് റാവൽ നിയമിതനായി.

ന്യൂഡൽഹിയാണ് കേന്ദ്ര സാംസ്‌കാരിക മന്ത്രാലയത്തിന് കീഴിൽ പ്രവർത്തിക്കുന്ന സ്വയംഭരണ സ്ഥാപനമായ നാഷണൽ സ്കൂൾ ഓഫ് ഡ്രാമയുടെ ആസ്ഥാനം.

NSD :- NATIONAL SCHOOL OF DRAMA

മത്സ്യബന്ധന മേഖലയുടെ പുരോഗതി ലക്ഷ്യമാക്കി കൊണ്ട് കേന്ദ്ര സർക്കാർ ആരംഭിച്ച പദ്ധതി :- പ്രധാനമന്ത്രി മത്സ്യസമ്പദ് യോജന

മത്സ്യസമ്പദ് യോജന എന്ന പദ്ധതി ആത്മനിര്‍ഭര്‍ ഭാരതിന്റെ ഭാഗമായാണ് രൂപപ്പെടുത്തിയത്.

2024-25 ഓടെ 70 ലക്ഷം അധിക മത്സ്യ ഉദ്പാദനം ആണ് PMMSY ലക്ഷ്യം വെക്കുന്നത്.

അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് സാധനങ്ങൾ കൊണ്ടുപോകുന്ന പേടകത്തിന് കൽപ്പന ചൗള യുടെ പേര് നൽകി.

ആദ്യ ഇന്ത്യൻ വംശജയായ ബഹിരാകാശ യാത്രികയായ കൽപ്പന ചൗള 2003ൽ കൊളംബിയ ദൗത്യത്തിലെ തിരിച്ചിറങ്ങലിനിടെ ആണ് അന്തരിച്ചത്.

Previous Post Next Post