CURRENT AFFAIRS SEPTEMBER 14


സെപ്റ്റംബർ 14 :- ദേശീയ ഹിന്ദി ദിനം

ലോക ഹിന്ദി ദിനം :- ജനുവരി 10

ഹിന്ദി ഭാഷ ദേവനാഗരി ലിപിയിലാണ് എഴുതുന്നത്.

ഡോ.ബി.ആർ. അംബേദ്കറുടെ നേതൃത്വത്തിലുള്ള ഭരണഘടനാ സമിതി 1949 സെപ്റ്റംബർ 14-ന് ഹിന്ദി ഇന്ത്യയുടെ ഭരണ ഭാഷയായി സ്വീകരിക്കാൻ തീരുമാനിച്ചു. ആ തിയ്യതി പിന്നീട് ഹിന്ദി ദിനമായി ആചരിച്ചു വരുന്നു.

യു.എസ് ഓപ്പൺ ടെന്നിസ് പുരുഷ വിഭാഗം സിംഗിൾസിൽ ഓസ്ട്രിയൻ താരം ഡൊമിനിക് തീം കിരീടം നേടി.

ഫൈനലിൽ ജർമൻ താരം അലക്‌സാണ്ടർ സ്വരേവിനെ പരാജയപ്പെടുത്തിയാണ് ഡൊമിനിക് തീം യു.എസ് ഓപ്പൺ പുരുഷ വിഭാഗം സിംഗിൾസ് കിരീടം നേടിയത്.

യു.എസ് ഓപ്പൺ കിരീടം നേടുന്ന ആദ്യ ഓസ്ട്രിയൻ താരമാണ് ഡൊമിനിക് തീം.

വെനീസ് ചലച്ചിത്രമേള

വെനീസ് ചലച്ചിത്രമേളയിൽ മികച്ച തിരക്കഥാകൃത്തിനുള്ള പുരസ്കാരം നേടിയത് - ചൈതന്യ തംഹാനെ

2001 നു ശേഷം ഒരു പ്രധാന വിഭാഗത്തിൽ യൂറോപ്യൻ ചലച്ചിത്ര പുരസ്‌കാരം നേടുന്ന ആദ്യ ഇന്ത്യക്കാരനാണ് ഇദ്ദേഹം.

Previous Post Next Post