രാജ്യസഭ ഉപാധ്യക്ഷനായി ഹരിവംശ് നാരായൺ സിങ് വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു.
2018 ഓഗസ്റ്റിലാണ് ഹരിവംശ് നാരായൺ സിങ് ആദ്യ തവണ രാജ്യസഭ ഉപാധ്യക്ഷനായി ചുമതലയേറ്റത്.
ഉപരാഷ്ട്രപതിയാണ് പാർലമെൻറ്റിൻറ്റെ ഉപരിസഭയായ രാജ്യസഭയുടെ അധ്യക്ഷൻ.
സെപ്റ്റംബർ 15 :- എഞ്ചിനിയേഴ്സ് ഡേ
ലോക എഞ്ചിനിയേഴ്സ് ഡേ :- മാർച്ച് 4
ആരുടെ ജന്മദിനമാണ് എഞ്ചിനിയേഴ്സ് ഡേ ആയി ആചരിക്കുന്നത് :- എം വിശ്വേശ്വരയ്യ
രാജേഷ് ഖുല്ലർ ലോക ബാങ്ക് എക്സിക്യൂട്ടീവ് ഡയറക്ടറായി നിയമിതനായി.
ഇന്ത്യ, ബംഗ്ലാദേശ്, ഭൂട്ടാൻ, ശ്രീലങ്ക എന്നീ രാജ്യങ്ങളെയാണ് രാജേഷ് ഖുല്ലർ ലോക ബാങ്കിൽ പ്രതിനിധീകരിക്കുന്നത്.
വാഷിങ്ടൺ ആസ്ഥാനമായ ലോക ബാങ്കിൽ രാജേഷ് ഖുല്ലർ ഉൾപ്പെടെ 25 എക്സിക്യൂട്ടീവ് ഡയറക്ടർമാരാണുള്ളത്.