CURRENT AFFAIRS SEPTEMBER 16


സെപ്റ്റംബർ 16 :- ഓസോൺ ദിനം

അന്തരീക്ഷത്തിലെ ഓസോണിന്റെ അളവ് കണ്ടെത്താൻ ഉപയോഗിക്കുന്ന യൂണിറ്റാണ് ഡോബ്സൺ.

1987 സെപ്റ്റംബർ 16ന് മോൺട്രിയലിൽ വെച്ച് ഓസോൺ പാളിയെ രക്ഷിക്കാനുള്ള ഉടമ്പടി (മോൺട്രിയൽ ഉടമ്പടി) ഒപ്പുവച്ചു. ആ ദിനത്തിന്റെ ഓർമ്മയ്ക്ക് 1994 മുതൽ ഐക്യരാഷ്ട്ര സെപ്റ്റംബർ 16 ഓസോൺ ദിനമായി ആചരിക്കാൻ തുടങ്ങി.

യു.എൻ സാമ്പത്തിക സാമൂഹിക കൗൺസിലിൻറ്റെ യുണൈറ്റഡ് നേഷൻസ് കമ്മിഷൻ ഓൺ സ്റ്റാറ്റസ് ഓഫ് വിമെൻ അംഗമായി ഇന്ത്യ തിരഞ്ഞെടുക്കപ്പെട്ടു.

ലിംഗസമത്വവും സ്ത്രീശാക്തീകരണവും പ്രോത്സാഹിപ്പിക്കുന്നതിനായുള്ള ഐക്യരാഷ്ട്ര സംഘടനയുടെ കമ്മിഷൻ ഓൺ സ്റ്റാറ്റസ് ഓഫ് വിമെനിൽ ഇന്ത്യയെ കൂടാതെ അഫ്ഗാനിസ്ഥാനും അംഗമായി.

ECOSOC :- ECONOMIC AND SOCIAL COUNCIL

UNCSW :- UN COMMISSION ON STATUS OF WOMEN

أحدث أقدم