CURRENT AFFAIRS SEPTEMBER 17



ആഗോള ആയുർവേദ ഉച്ചകോടി 2020

കൊച്ചിയിൽ ആരംഭിച്ച നാലാമത് ആയുർവേദ ഉച്ചകോടി ഉപരാഷ്ട്രപതി എം. വെങ്കയ്യ നായിഡു ഉദ്‌ഘാടനം ചെയ്തു.

കോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രിയാണ് സെപ്റ്റംബർ 15 മുതൽ ഒക്ടോബർ 14 വരെ നടക്കുന്ന ആഗോള ആയുർവേദ ഉച്ചകോടി സംഘടിപ്പിച്ചിരിക്കുന്നത്.

CII :- CONFEDERATION OF INDIAN INDUSTRY



ജപ്പാൻന്റെ പുതിയ പ്രധാനമന്ത്രിയായി യോഷിഹിദെ സുഗ തിരഞ്ഞെടുക്കപ്പെട്ടു.

ഭരണകക്ഷിയായ ലിബറൽ ഡെമോക്രാറ്റിക് പാർട്ടിയുടെ നേതാവാണ് യോഷിഹിദെ സുഗ.

ആരോഗ്യ പ്രശ്നങ്ങളെ തുടർന്ന് ഷിൻസോ ആബെ രാജിവെച്ചതിനെ തുടർന്നാണ് പുതിയ പ്രധാനമന്ത്രി അധികാരമേൽക്കുന്നത്.


പുതിയ പാർലമെന്റ് മന്ദിരം കരാർ ടാറ്റാ ഗ്രൂപ്പിന്.

പാർലമെന്റും വിവിധ മന്ദിരങ്ങളും ഉൾപ്പെടുന്ന സെൻട്രൽ വിസ്റ്റ പുനർനിർമാണ പദ്ധതിയുടെ ഭാഗമായാണ് പുതിയ പാർലമെൻറ്റ് മന്ദിരം നിർമിക്കുന്നത്.

أحدث أقدم