CURRENT AFFAIRS NOVEMBER 25

 



1. നവംബർ 25 - സ്ത്രീകൾക്കെതിരെയുള്ള അതിക്രമം തടയുന്നതിനുള്ള അന്താരാഷ്ട്ര ദിനം 

ദേശീയ ക്രൈം റെക്കോർഡ്സ് ബ്യൂറോയുടെ 2019 - ലെ റിപ്പോർട്ട് പ്രകാരം സ്ത്രീകൾക്കെതിരായ അതിക്രമം ഏറ്റവും കൂടുതൽ ഉത്തർപ്രദേശിൽ.
രാജസ്ഥാൻ,മഹാരാഷ്ട്ര,അസം എന്നീ സംസ്ഥാനങ്ങൾ തൊട്ടു പിന്നിൽ. 
മഹാരാഷ്ട്ര,മധ്യപ്രദേശ്,രാജസ്ഥാൻ എന്നിവിടങ്ങളിലാണ് ബലാത്സംഗ കേസ് കൂടുതൽ.
മെട്രോ പൊളിറ്റിക്കൽ നഗരങ്ങളിൽ ബലാത്സംഗം കൂടുതൽ ജയ്പൂരിലാണ്. 

2. എയർ ഇന്ത്യ വൺ കന്നിയത്ര

രാഷ്ട്രപതി, ഉപരാഷ്ട്രപതി, പ്രധാനമന്ത്രി എന്നിവരുടെ യാത്രയ്ക്കായി വാങ്ങിയ പുതിയ എയർ ഇന്ത്യ വൺ വിമാനത്തിൽ കന്നിയാത്ര നടത്തി രാഷ്ട്രപതി രാം നാഥ് കോവിന്ദ്.
ഇന്ധന ക്ഷമതയും ശബ്ദം കുറഞ്ഞ അത്യാധുനിക സൗകര്യങ്ങളുള്ള രണ്ട് എയർ ഇന്ത്യ വൺ ബി 777 വിമാനങ്ങളാണ് വി വി ഐ പി യാത്രയ്ക്കായി ഉപയോകിക്കുക.
വി വി ഐ പി യാത്രയ്ക്കായി ഇതു വരെ ബി 747-400 വിമാനങ്ങളാണ് ഉപയോഗിച്ചിരിക്കുന്നത്.

3. ഡൽഹി ക്രൈമിന് എമ്മി പുരസ്കാരം


മികച്ച ഡ്രാമ സീരിസിനുള്ള ഇന്റർനാഷണൽ എമ്മി പുരസ്കാരം ഇന്ത്യൻ പരമ്പരയായ 'ഡൽഹി ക്രൈം' നേടി.
നെറ്റ്ഫ്ളിക്‌സ് പരമ്പരയായ ഡൽഹി ക്രൈം, 2012 ലെ നിർഭയ പീഡനക്കേസിന്റെ പശ്ചാത്തലത്തിൽ ഒരുക്കിയാതാണ്.
റിച്ചി മേത്തയാണ് രചനയും സംവിധാനവും.
റെസ്പോൺസിബിൾ ചൈൽഡിലെ അഭിനയത്തിന് ബില്ലി ബാരറ്റ് മികച്ച നടനും എലിസബത്ത് ഈസ് മിസ്സിംഗ് അഭിനയത്തിന് ഗ്ലെണ്ട ജാക്സൺ മികച്ച നടിയുമായി.

4. ബി ബി സി യുടെ 100 വനിതകളിൽ 4 ഇന്ത്യക്കാർ

ലോകത്തെ സ്വാധീനശക്തിയുള്ള 100 സ്ത്രീകളുടെ ബി ബി സി പുറത്തിറക്കിയ 2020 ലെ പട്ടികയിൽ ഇന്ത്യയിൽ നിന്നുള്ള നാല് പേരും.

1- മാനസി ജോഷി :- അംഗപരിമിതി അതിജീവിച്ച് പാരാ ബാഡ്മിന്റൺ ലോക ചാംപ്യയായി.

2- ഇഷൈവാണി :- തമിഴ്നാട്ടിലെ പാരമ്പര്യ 'ഗാനാ' സംഗീതത്തിലെ പുരുഷ മേധാവിത്വം അവസാനിപ്പിച്ചു.

3- റിദ്ദിമ പാണ്ടെ :- കാലാവസ്ഥാ മാറ്റത്തിനെതിരെ സമര രംഗത്തിറങ്ങി.

4 - ബീൽക്കീസ് ബാനു :- ഡൽഹിയിലെ ഷഹീൻ ബാഗിൽ പൗരത്വ നിയമത്തിനെതിരെ സമരം നയിച്ചു.

5. 2020 ലെ ജി-20 ഉച്ചകോടിക്ക് ഇറ്റലി വേദിയാകും 

ലോകത്തിലെ വൻ സാമ്പത്തിക ശക്തികളുടെ കൂട്ടായ്മയായ ജി-20 രാജ്യങ്ങളുടെ 2021 ലെ ഉച്ചകോടിക്ക് ഇറ്റലി വേദിയാകും.
ഇന്ത്യക്ക് 2023 ലായിരിക്കും ആതിഥ്യം വഹിക്കാൻ അവസരം ലഭിക്കുക.
നേരത്തെ 2022 ഇൽ ഇന്ത്യ വേദിയാകുമെന്നാണ് കരുതിയിരുന്നത്.


Previous Post Next Post