CURRENT AFFAIRS NOVEMBER 26

 



1. നവംബർ - 26 ദേശീയ ക്ഷീര ദിനം

ഡോക്ടർ വർഗീസ് കുര്യന്റെ ജന്മദിനമാണ് ദേശീയ ക്ഷീര ദിനമായി ആചരിക്കുന്നത്.
ഇന്ത്യയിലെ ധവള വിപ്ലവത്തിന്റെ പിതാവാണ് ഡോക്ടർ വർഗീസ് കുര്യൻ.

വിവിധ പോഷകങ്ങളുടെ കലവറയാണ് പാൽ. പാലിലെ കാത്സ്യം എല്ലിനും പല്ലിനും മികച്ച ആരോഗ്യം നൽകുന്നു.
വിറ്റാമിൻ ഡി എല്ലുകൾക്ക് ശക്തി പകരുന്നു. എല്ലാ തരം അമിനോ ആസിഡുകളാലും സമ്പുഷ്ടമാണ് പാൽ.
ഇത് പേഷി നിർമാണത്തെ സഹായിക്കുകയും ശരീര ഭാരം ക്രമപ്പെടുത്തുകയും ചെയ്യുന്നു. നിശ്ചിത അളവിലുള്ള പൊട്ടാസ്യം രക്തസമ്മർദ്ദം (BLOOD PRESSURE) ഉയർത്താതെ സഹായിക്കും.


2. ലിജോ ജോസ് പെല്ലിശ്ശേരിയുടെ 'ജെല്ലിക്കെട്ട്' ഓസ്കാറിലേക്ക് 

93 ആമത് ഓസ്കാർ അവാർഡിനുള്ള ഫീച്ചർ ഫിലിം കാറ്റഗറിയിലേക്കാണ് സിനിമ തിരഞ്ഞെടുത്തത് 
മലയാളത്തിൽ നിന്നുള്ള മൂന്നാമത്തെ ഓസ്കാർ എൻട്രിയാണിത് 
(ഒന്നാമത് - ഗുരു, രണ്ടാമത് - ആദാമിന്റെ മകൻ അബു).
എസ് ഹരീഷിന്റെ മാവോയിസ്റ്റ് എന്ന നോവലിനെ അടിസ്ഥാനമാക്കിയാണ് സിനിമ നിർമ്മിച്ചത്.

3. ഫുട്ബോൾ ഇതിഹാസം ഡീഗോ മറഡോണ അന്തരിച്ചു 

1986 ലോകകപ്പിൽ ഇംഗ്ലണ്ടിനെതിരെയാണ് ഡീഗോ മറഡോണയുടെ വിവാദമായ ദൈവത്തിന്റെ കൈ ഗോൾ പിറന്നത്.

4. ഐ സി സി യുടെ പുതിയ ചെയർമാനെ തിരഞ്ഞെടുത്തു

രാജ്യാന്തര ക്രിക്കറ്റ് കൗൺസിലിന്റെ പുതിയ ചെയർമാനായി ന്യൂസിലൻഡ് ക്രിക്കറ്റ് തലവൻ ഗ്രെഗ് ബാർക്ലേയെ തിരഞ്ഞെടുത്തു.
ശശാങ്ക് മനോഹറിന്റെ പിൻഗാമിയായാണ് ബാർക്ലെ ഐ സി സി യുടെ ചെയർമാനാകുന്നത്.

5. നവംബർ - 26 ഭരണഘടനാ ദിനം

ഭരണഘടനാ നിർമ്മാണസഭ ഭരണഘടന അംഗീകരിച്ച 1949 നവംബർ 26 ന്റെ ഓർമ പുതുക്കലാണ് ഈ ദിനാചരണത്തിലൂടെ.
2015 മുതലാണ് ഈ ദിവസം ഭരണഘടനാ ദിനമായി ആചരിക്കാൻ തുടങ്ങിയത്.
കരടു സമിതിയുടെ അധ്യക്ഷൻ ഡോ. ബി ആർ അംബേദ്കർ ആയിരുന്നു.
ഡോ. ബി ആർ അംബേദ്കറെ ഭരണഘടനാ ശില്പി എന്നറിയപ്പെടുന്നു.

Previous Post Next Post