CURRENT AFFAIRS NOVEMBER 28

 


1. എഫ്. സി. കോലി അന്തരിച്ചു

'ഇന്ത്യൻ ഐടി വ്യവസായത്തിന്റെ പിതാവ്' എന്നറിയപ്പെടുന്നു.
രാജ്യത്തെ പ്രമുഖ സോഫ്റ്റ്‌വെയർ സ്ഥാപനമായ ടാറ്റാ കൺസൾട്ടൻസി സ്ഥാപകനും ആദ്യ CEO യും ആയിരുന്നു.
2002-ൽ രാജ്യം പത്മഭൂഷൺ നൽകി ആദരിച്ചു.


2. നവംബർ 27 :- ദേശീയ അവയവദാന ദിനം 

കേന്ദ്ര ആഭ്യന്തരമന്ത്രാലയമാണ് ന്യൂഡൽഹിയിൽ വിർച്വലായി നടന്ന 11- മത് ദേശീയ അവയവദാന ദിനാഘോഷം സംഘടിപ്പിച്ചത്.
ആറാം തവണയും മികച്ച അവയവദാന സംസ്ഥാനമായി തമിഴ്നാടിനെ തിരഞ്ഞെടുത്തു.

3. കേരള ബാങ്കിന്റെ ഭരണസമിതി ചുമതലയേറ്റു 

ജില്ലാ സഹകരണ ബാങ്കുകൾ ലയിപ്പിച്ച കേരള സംസ്ഥാന സഹകരണ ബാങ്കിന്റെ തിരഞ്ഞെടുക്കപ്പെട്ട ആദ്യ ഭരണസമിതി ചുമതലയേറ്റു.

 കേരള ബാങ്കിന്റെ പ്രഥമ പ്രസിഡന്റ് - ഗോപി കോട്ടമുറിക്കൽ
കേരള ബാങ്ക് പ്രഥമ സി ഇ ഒ - പി എസ് രാജൻ


4. മിഗ് 29-കെ സേനയിൽ നിന്നും ഒഴിവാക്കാൻ ഇന്ത്യ

മിഗ് 29ന്റെ നാവികസേനാപ്പതിപ്പായ മിഗ് 29-കെ തുടർച്ചയായി അപകടങ്ങൾ നേരിടുന്നതിനാൽ സേനയിൽ നിന്നും ഒഴിവാക്കാൻ ഇന്ത്യ
2010-ലാണ് റഷ്യയിൽ നിർമിച്ച മിഗ് 29-കെ ഇന്ത്യ വാങ്ങിയത്
2019 ഡിസംബറിൽ ഇന്ത്യൻ സേനയിൽ നിന്ന് റഷ്യയിൽ നിന്ന് വാങ്ങിയ മിഗ് 27 വിമാനം ഒഴിവാക്കിയിരുന്നു.

5. ലാൽദുഹോമയെ നിയമസഭയിൽ നിന്നും പുറത്താക്കി

മിസോറാം എംഎൽഎ ലാൽദുഹോമയെ നിയമസഭയിൽ നിന്നും പുറത്താക്കി.
ലോക സഭയിൽ നിന്നും പുറത്താക്കിയ ആദ്യ എംപിയാണ് ലാൽദുഹോമ.


Previous Post Next Post