CURRENT AFFAIRS NOVEMBER 27

 


1. ഫെസ്റ്റിവൽ ഓൺ ഡെമോക്രസി എല്ലാ സംസ്ഥാനങ്ങളിലും സംഘടിപ്പിക്കും

രാജ്യത്തെ എല്ലാ സംസ്ഥാന നിയമസഭകളും പാർലമെന്റും കേരള നിയമസഭ സംഘടിപ്പിച്ച ' ഫെസ്റ്റിവൽ ഓൺ ഡെമോക്രസി ' മാതൃകയിൽ പരിപാടി നടത്താൻ ഗുജറാത്തിലെ കെവാടിയായിൽ നടന്ന സ്പീക്കർമാരുടെ അഖിലേന്ത്യ സമ്മേളനത്തിൽ തീരുമാനിച്ചു.
കേരള നിയമസഭ സ്പീക്കർ പി ശ്രീരാമകൃഷ്ണൻ അവതരിപ്പിച്ച പ്രമേയം ഐക്യകണ്ഠേന അംഗീകരിക്കുകയായിരുന്നു.
യോഗത്തിൽ ലോകസഭാ സ്പീക്കർ ഓം ബിർള, ഗുജറാത്ത് ഗവർണർ ആചാര്യ ദേവ് വ്രത്, രാജ്യസഭ ഡെപ്യൂട്ടി ചെയർമാൻ ഹരിവംശ് എന്നിവരും പങ്കെടുത്തു.

2. യാത്രക്കാരായ സ്ത്രീകൾക്ക് അഭയം ആപ്പ്

യാത്രക്കാരായ സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷക്കായി "അഭയം" എന്ന ആപ്ലിക്കേഷൻ പുറത്തിറക്കി ആന്ധ്രപ്രദേശ് മുഖ്യമന്ത്രി വൈഎസ് ജഗൻമോഹൻ റെഡ്ഡി.

3. എവറസ്റ്റിന് പുതിയ ഉയരം

സമുദ്രനിരപ്പിൽ നിന്ന് ഏറ്റവും ഉയരത്തിലുള്ള കൊടുമുടിയായ എവറസ്റ്റിന്റെ പരിഷ്കരിച്ച ഉയരം പ്രഖ്യാപിക്കാൻ ചൈനയും നേപ്പാളും തയ്യാറെടുക്കുന്നു.
1954 സർവ്വേ ഓഫ് ഇന്ത്യയുടെ കണക്ക് പ്രകാരം എവറസ്റ്റിന്റെ ഉയരം 8848 മീറ്ററാണ്.
എന്നാൽ, 1975-ൽ ചൈനീസ് അധികൃതർ നടത്തിയ സർവ്വേയിൽ സമുദ്രനിരപ്പിൽ നിന്ന് 8848.13 മീറ്റർ ഉയരത്തിലാണ് കൊടുമുടി സ്ഥിതി ചെയ്യുന്നതെന്നാണ് കണ്ടെത്തിയത്.
2005-ൽ നടന്ന മറ്റൊരു സർവ്വേയിൽ ഉയരം 8848.43 മീറ്ററാണെന്നും മഞ്ഞുപാളികൾ 3.5 മീറ്റർ ആഴത്തിലാണെന്നും കണ്ടെത്തി.

4. സംസ്ഥാന പി ടി എ ഗുരുശ്രേഷ്ഠ പുരസ്‌കാരം എം. ലീലാവതിക്ക്

കേരള സംസ്ഥാന പേരൻറ്റ്‌സ് ടീച്ചേഴ്സ് അസോസിയേഷൻറ്റെ (പി.ടി.എ) 2020ലെ ഗുരുശ്രേഷ്ഠ പുരസ്‌കാരത്തിന് എഴുത്തുകാരി ഡോ. എം. ലീലാവതി അർഹയായി.  
എം. ലീലാവതി രചിച്ച വർണ്ണരാജി എന്ന ഗ്രന്ഥത്തിന് 1978ൽ ഓടക്കുഴൽ പുരസ്കാരവും 1980ൽ കേരള സാഹിത്യ അക്കാദമി അവാർഡും ലഭിച്ചിരുന്നു.  
മലയാള സാഹിത്യത്തിന് നൽകിയ സമഗ്ര സംഭാവനയ്ക്കുള്ള 2010ലെ എഴുത്തച്ഛൻ പുരസ്‌കാരം ലഭിച്ചത് എം. ലീലാവതിക്കാണ്.


Previous Post Next Post