CURRENT AFFAIRS NOVEMBER 30

 


1. രാജ്യാന്തര ക്രിക്കറ്റ് കളിക്കാനുള്ള കുറഞ്ഞ പ്രായം നിശ്‌ചയിച്ചു

രാജ്യാന്തര ക്രിക്കറ്റ് കളിക്കാനുള്ള ഏറ്റവും കുറഞ്ഞ പ്രായം 15 വയസായി നിശ്‌ചയിച്ചുകൊണ്ടുള്ള നിയമത്തിന് രാജ്യാന്തര ക്രിക്കറ്റ് സമിതി (ഐ.സി.സി) അംഗീകാരം നൽകി. 
ഇതുവരെ രാജ്യാന്തര ക്രിക്കറ്റിൽ കളിക്കാൻ താരങ്ങൾക്ക് പ്രായപരിധി ഉണ്ടായിരുന്നില്ല. 
പാകിസ്ഥാൻറ്റെ ഹസൻ റാസയാണ് നിലവിൽ രാജ്യാന്തര ക്രിക്കറ്റ് കളിച്ചിട്ടുള്ള ഏറ്റവും പ്രായം കുറഞ്ഞ (14 വയസും 227 ദിവസവും) കളിക്കാരൻ.

2. കേംബ്രിഡ്ജ് ഡിക്ഷണറി വേർഡ് ഓഫ് ദി ഇയർ

'ക്വാറൻറ്റീൻ' (Quarantine) എന്ന പദത്തെ കേംബ്രിഡ്ജ് ഡിക്ഷണറി വേർഡ് ഓഫ് ദി ഇയർ 2020 ആയി തിരഞ്ഞെടുത്തു.
പകർച്ചവ്യാധികളുടെയും മറ്റും വ്യാപനം തടയുന്നതിനായി രോഗബാധിതർക്ക് ഏർപ്പെടുത്തുന്ന ഏകാന്തവാസമാണ് 'ക്വാറൻറ്റീൻ'.  
കൊറോണ വൈറസ് വ്യാപനത്തെ തുടർന്ന് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതിനു പിന്നാലെയാണ് 'ക്വാറൻറ്റീൻ' എന്ന പദം ഏറ്റവുമധികം പേർ തിരഞ്ഞത്.

3. വില്ലി വാഷ് അയാട്ടയുടെ അടുത്ത ഡയറക്ടർ ജനറൽ

രാജ്യാന്തര വ്യോമയാന ഗതാഗത അസോസിയേഷനായ (International Air Transport Association, IATA) അയാട്ടയുടെ അടുത്ത ഡയറക്ടർ ജനറലായി വില്ലി വാഷിനെ (Willie Walsh) തിരഞ്ഞെടുത്തു. 

നിലവിൽ അലക്‌സാണ്ടർ ഡി ജൂനിയാക്കാണ് (Alexandre de Juniac) കാനഡയിലെ മോൺട്രിയൽ ആസ്ഥാനമായ അയാട്ടയുടെ ഡയറക്ടർ ജനറൽ. 

4. കർഷക സമരം ഒത്തുതീർപ്പായില്ല

ഉപാധികളോടെ ചർച്ചയാകാമെന്ന കേന്ദ്ര സർക്കാർ നിലപാട് കർഷക സംഘടനകൾ തള്ളി.
പ്രക്ഷോഭം പൂർണമായും ബുറാഡിയിലേക്ക് മാറ്റിയാൽ ചർച്ചയാകാമെന്ന് ആഭ്യന്തരമന്ത്രി അമിത്ഷായും കർഷക നിയമങ്ങളുടെ ഗുണഫലങ്ങൾ വിശദീകരിക്കുന്നതിൽ ചർച്ച നടത്താമെന്ന് കൃഷിമന്ത്രി നരേന്ദ്ര സിംഗ് തോമറും പറഞ്ഞത് അംഗീകരിക്കില്ലെന്ന് കർഷകർ വ്യക്തമാക്കി.

5. നവംബർ-30 ലോക കംപ്യൂട്ടർ സുരക്ഷാ ദിനം

ജനങ്ങളെ കംപ്യൂട്ടർ സുരക്ഷയെക്കുറിച്ച് ബോധവാന്മാരാക്കാനാണ് ലോക കംപ്യൂട്ടർ സുരക്ഷാ ദിനം ആചരിച്ചു വരുന്നത്.
1988 മുതലാണ് ഈ ദിനം ആചരിക്കാൻ തുടങ്ങിയത്.


Previous Post Next Post