CURRENT AFFAIRS DECEMBER 1

 


1. എസ്. സി. ഒ ഉച്ചകോടി, ഇന്ത്യ ആതിഥേയത്വം വഹിച്ചു

2017ൽ സമ്പൂർണ്ണ അംഗത്വം ലഭിച്ച ശേഷം ഇതാദ്യമായാണ് ഇന്ത്യ എസ്. സി. ഒ (SCO- shanghai cooperation organization) ഉച്ചകോടിക്ക് വേദിയാകുന്നത്.
ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവാണ് എസ്. സി. ഒ അംഗരാജ്യങ്ങളുടെ തലവന്മാർ പങ്കെടുത്ത യോഗത്തിൽ ഇന്ത്യയെ പ്രതിനിധീകരിച്ചത്.
SCO അംഗ രാജ്യങ്ങൾ:- ഇന്ത്യ, ചൈന, പാകിസ്താൻ, കസാഖിസ്താൻ, കിർഗിസ്ഥാൻ, റഷ്യ, തജികിസ്താൻ, ഉസ്ബകിസ്താൻ

2. ജിമ്മി ജോർജ്ജ് അവാർഡ്

സംസ്ഥാനത്തെ മികച്ച കായിക താരത്തിനുള്ള 32ാമത് ജിമ്മി ജോർജ്ജ് ഫൗണ്ടേഷൻ അവാർഡിന് അന്തർ ദേശീയ വോളിബോൾ താരം മിനിമോൾ എബ്രഹാം അർഹയായി.
ഒന്നര പതിറ്റാണ്ട് കാലം ഇന്ത്യൻ വോളിബോളിന് നൽകിയ സംഭാവനകൾ പരിഗണിച്ചാണ് മിനിമോളെ അവാർഡിനായി തിരഞ്ഞെടുത്തത്.

3. ലാഹോർ ഏറ്റവും മലിനീകരണമുള്ള നഗരം

യു എസ് വായുഗണനിലവാര സൂചിക അനുസരിച്ച് ലോകത്തിലെ ഏറ്റവും മലിനീകരണമുള്ള നഗരം വീണ്ടും പാകിസ്താൻ്റെ സാംസ്കാരിക തലസ്ഥാനമായ ലാഹോറിൻ്റെ പേരിൽ.
രണ്ടാം സ്ഥാനത്ത് ന്യൂഡൽഹിയും മൂന്നാമത് കാഠ്മണ്ഡുവുമാണ്.


4. ഡിസംബർ 1 :- ലോക എയ്ഡ്സ് ദിനം

എല്ലാ വർഷവും ഡിസംബർ ഒന്ന് ലോക എയ്ഡ്സ് ദിനമായി ആചരിക്കുന്നു.
1988ലാണ് ആദ്യമായി ലോക എയ്ഡ്സ് ദിനം ആചരിച്ചത്.
ലോകാരോഗ്യത്തിനുള്ള ആദ്യ അന്താരാഷ്ട്ര ദിനാചരണവും ലോക എയ്ഡ്സ് ദിനത്തിന്റെ പേരിലാണ്.
2020 Theme :- Global solidarity shared responsibility


Previous Post Next Post