CURRENT AFFAIRS DECEMBER 17


1. യുദ്ധ വിജയവാർഷികം ദീപശിഖ തെളിച്ച് പ്രധാനമന്ത്രി


ബംഗ്ലദേശിന്റെ രൂപീകരണത്തിനു വഴിയൊ രുക്കി 1971ൽ പാക്കിസ്ഥാനെതിരെ ഇന്ത്യ നേടിയ വിജയത്തിന്റെ വാർഷിക ദിനത്തിൽ ധീര സേനാംഗങ്ങൾക്ക് പ്രമാണമർപ്പിച്ച് രാജ്യം.

ന്യൂഡൽഹിയിലെ ദേശീയ യുദ്ധ സ്മാരകത്തിൽ നടന്ന ചടങ്ങിൽ പ്രധാനമന്ത്രി ദീപശിഖ തെളിയിച്ചു.


2. 2030, 2034 ഏഷ്യൻ ഗെയിംസ് ദോഹയും റിയാദും വേദിയാവും


2030ലെ ഏഷ്യൻ ഗെയിംസിന് ഖത്തർ തലസ്ഥാനമായ ദോഹ ആതിഥേയത്വം വഹിക്കും. 

മസ്കത്തിൽ നടന്ന ഒളിമ്പിക് കൗൺസിൽ ജനറൽ കൗൺസിൽ യോഗത്തിന്റെ ഭാഗമായി നടന്ന വോട്ടെടുപ്പിലാണ് ദോഹക്ക് നറുക്ക് വീണത്. 

വോട്ടെടുപ്പിൽ രണ്ടാമതായ സൗദി അറേബ്യയുടെ തലസ്ഥാനമായ റിയാദ് 2034ലെ ഗെയിംസിന്റെ ആതിഥേയരാകും.

2022 ഫിഫ ഫുട്ബോൾ ലോകകപ്പും ഖത്തർ ആണ് ആതിഥേയത്വം വഹിക്കുന്നത്.


3. യു.എൻ മാനവ വികസന സൂചികയിൽ ഇന്ത്യയ്ക്ക് 131-ാം സ്ഥാനം


ഐക്യരാഷ്ട്ര സംഘടന വികസന പരിപാടി (United Nations Development Program, UNDP) പുറത്തുവിട്ട 2020ലെ മാനവ വികസന സൂചികയിൽ (Human Development Index, HDI 2020) ഇന്ത്യയ്ക്ക് 131-ാം സ്ഥാനം. 

189 രാജ്യങ്ങളെ ഉൾപ്പെടുത്തി യു.എൻ.ഡി.പി പുറത്തിറക്കിയ 2020ലെ മാനവ വികസന സൂചികയിൽ യൂറോപ്യൻ രാജ്യമായ നോർവേയാണ് ഒന്നാം സ്ഥാനത്തെത്തിയത്.   

2019ലെ യു.എൻ മാനവ വികസന സൂചികയിൽ 129-ാം സ്ഥാനത്തായിരുന്നു ഇന്ത്യ.



 

Previous Post Next Post