CURRENT AFFAIRS DECEMBER 11

 


1. ഡിസംബർ-11 അന്താരാഷ്ട്ര പർവ്വത ദിനം

ഓരോ ദിവസവും വർധിച്ചു വരുന്ന പർവ്വതങ്ങളുടെ പ്രാധാന്യം കണക്കിലെടുത്ത് ഐക്യരാഷ്ട്ര സഭയുടെ നേതൃത്വത്തിലാണ് 2002 മുതൽ അന്താരാഷ്ട്ര പർവ്വത ദിനം ആചരിക്കുവാൻ തുടങ്ങിയത്. 2002 ൽ ആദ്യ അന്താരാഷ്ട്ര പർവ്വത വർഷവും തുടർന്ന് ഓരോ വർഷം ഡിസംബർ 11ന് അന്താരാഷ്ട്ര പർവ്വത ദിനവും ആചരിച്ചു പോരുന്നു.
ഐക്യരാഷ്ട്രസഭയുടെ കണക്കുകൾ അനുസരിച്ച് ലോകത്തിലെ നാലിലൊന്ന് സസ്യങ്ങളുടെയും മൃഗങ്ങളുടെയും വാസസ്ഥലവും ജനസംഖ്യയുടെ 15 ശതമാനത്തിന്റെ വാസകേന്ദ്രവും പർവ്വതങ്ങളാണെന്നാണ്.

2020 Theme - mountain biodiversity

ലോകത്തിലെ ഏറ്റവും ഉയരം കൂടിയ പർവ്വതം :- മൗണ്ട് എവറസ്റ്റ് (8848.86 മീറ്റർ)
ആദ്യമായി എവറസ്റ്റ് കീഴടക്കിയത് :- എഡ്മണ്ട് ഹിലാരി,ടെൻസിങ് നോർഗെ
ഏറ്റവും കൂടുതൽ തവണ എവറസ്റ്റ് കീഴടക്കിയ വ്യക്തി:- കാമി റിത ഷെർപ (24 തവണ)


2. ഇന്ത്യ വികസിപ്പിച്ച 'നാവികിന്' ഐ.എം.ഒയുടെ അംഗീകാരം

ഐ.എസ്.ആർ.ഒ വികസിപ്പിച്ചെടുത്ത ഗതി നിർണയ ഉപഗ്രഹ സംവിധാനമായ നാവികിന് (Navigation with Indian Constellation, NavIC) ഇൻറ്റർനാഷണൽ മാരിടൈം ഓർഗനൈസേഷൻറ്റെ (International Maritime Organisation, IMO) അംഗീകാരം ലഭിച്ചു.  
നാവികിനെ ഐ.എം.ഒ വേൾഡ് വൈഡ് റേഡിയോ നാവിഗേഷൻ സിസ്റ്റം (World-Wide Radio Navigation System, WWRNS) ശൃംഖലയിൽ ഉൾപ്പെടുത്തി. ‌ 
യു.എസ്, റഷ്യ, ചൈന എന്നീ രാജ്യങ്ങളുടെ നാവിഗേഷൻ സംവിധാനങ്ങളാണ് ഇപ്പോൾ വേൾഡ് വൈഡ് റേഡിയോ നാവിഗേഷൻ സിസ്റ്റം ശൃംഖലയിൽ ഉള്ളത്.

3. ഐ.സി.സി ഏകദിന ക്രിക്കറ്റ് റാങ്കിങ്ങിൽ കോഹ്‌ലി ഒന്നാം സ്ഥാനം നിലനിർത്തി

രാജ്യാന്തര ക്രിക്കറ്റ് കൗൺസിലിൻറ്റെ (ഐ.സി.സി) ഏകദിന ക്രിക്കറ്റ് ബാറ്റ്‌സ്മാന്മാരുടെ റാങ്കിങിൽ ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്‌ലി ഒന്നാം സ്ഥാനം നിലനിർത്തി. 
ഇന്ത്യയുടെ വൈസ് ക്യാപ്റ്റൻ രോഹിത് ശർമയാണ് ഏകദിന ക്രിക്കറ്റ് ബാറ്റ്‌സ്മാന്മാരുടെ റാങ്കിങിൽ രണ്ടാം സ്ഥാനത്തുള്ളത്.   

4. ഇറ്റാലിയൻ ഫുട്ബോൾ ഇതിഹാസം പൗലോ റോസി വിടവാങ്ങി

1982ലെ ലോകകപ്പിൽ ഇറ്റലി കിരീടം നേടിയപ്പോൾ നിർണായക പങ്ക് വഹിച്ചത് പൗലോ ആയിരുന്നു.
ലോകകപ്പ്,ഗോൾഡൻ ബോൾ,ഗോൾഡൻ ബൂട്ട്,ബാലൺ ഡി ഓർ എന്നിവ ഒരേ വർഷം(1982) കൈവരിച്ച ഒരേയൊരു പുരുഷ താരമാണ് പൗലോ റോസി.


Previous Post Next Post