CURRENT AFFAIRS DECEMBER 12

 


1. കേണൽ ഗില്ലിനു നൂറുവയസ്സ്

രാജ്യത്തെ 3 പ്രതിരോധ സേനകളിലും സേവനമനുഷ്ഠിച്ച ഏക ഇന്ത്യക്കാരൻ കേണൽ പ്രതിപാൽ സിംഗ് ഗില്ലിന് 100 വയസ്സ്.
കര,നാവിക,വ്യോമ സേനകളിൽ സേവനമനുഷ്ഠിച്ച ഏക സേനാംഗമെന്ന പെരുമയുള്ള പ്രിതിപാൽ, 1942 ൽ ബ്രിട്ടിഷ് സാ മാജ്യത്തിന്റെ ഭാഗമായ റോയൽ ഇന്ത്യൻ എയർഫോഴ്സിലാണ് ആദ്യം ചേർന്നത്. 
അന്ന് ഇന്ത്യയുടെ ഭാഗമായിരുന്ന കറാച്ചിയി ലായിരുന്നു ആദ്യ നിയമനം.

2. ജോ ബൈഡൻ, കമലാ ഹാരിസ് ടൈം മാസികയുടെ 'പേഴ്സൺ ഓഫ് ദി ഇയർ'

പ്രശസ്ത അമേരിക്കൻ മാസികയായ ടൈമിൻറ്റെ (TIME) 2020ലെ 'പേഴ്സൺ ഓഫ് ദി ഇയർ' ആയി നിയുക്ത യു.എസ് പ്രസിഡൻറ്റ് ജോ ബൈഡനും നിയുക്ത യു.എസ് വൈസ് പ്രസിഡൻറ്റും ഇന്ത്യൻ വംശജയുമായ കമല ഹാരിസും തിരഞ്ഞെടുക്കപ്പെട്ടു.   
സ്വീഡിഷ് പരിസ്ഥിതി പ്രവർത്തകയായ ഗ്രേറ്റ ട്യുൻബർഗാണ് (Greta Thunberg) 2019ൽ ടൈം 'പേഴ്സൺ ഓഫ് ദി ഇയർ' ആയി തിരഞ്ഞെടുക്കപ്പെട്ടത്.

3. ദക്ഷിണ കൊറിയൻ ചലച്ചിത്ര സംവിധായകൻ കിം കി ഡുക് അന്തരിച്ചു

വിഖ്യാത ദക്ഷിണ കൊറിയൻ ചലച്ചിത്ര സംവിധായകനും തിരക്കഥാകൃത്തുമായ കിം കി ഡുക് (Kim Ki-duk) അന്തരിച്ചു. 
1996ൽ പുറത്തിറങ്ങിയ 'ക്രൊക്കഡൈൽ' (Crocodile) ആണ് കിം കി ഡുക് സംവിധാനം ചെയ്ത ആദ്യ ചലച്ചിത്രം. 
'സ്പ്രിങ്, സമ്മർ, ഫോൾ, വിൻറ്റർ... ആൻഡ് സ്പ്രിങ്' (Spring, Summer, Fall, Winter... and Spring), സമരിറ്റൻ ഗേൾ (Samaritan Girl), പിയത്ത (Pieta), മോബിയസ് (Moebius) എന്നിവയടക്കം കിം കി ഡുക് ഇരുപതിലേറെ ചിത്രങ്ങൾ സംവിധാനം ചെയ്തിട്ടുണ്ട്. 
കിം കി ഡുക് ആണ് 2013ൽ തിരുവനന്തപുരത്ത് നടന്ന കേരള രാജ്യാന്തര ചലചിത്രോത്സവത്തിൽ മുഖ്യാതിഥിയായി പങ്കെടുത്തത്. 

4. മലയാറ്റൂർ പുരസ്‌കാരം ജോർജ് ഓണക്കൂറിന്

14-ാമത് മലയാറ്റൂർ പുരസ്‌കാരത്തിന് മലയാള സാഹിത്യകാരൻ ഡോ. ജോർജ് ഓണക്കൂർ അർഹനായി. 
ഡോ. ജോർജ് ഓണക്കൂറിൻറ്റെ 'ഹൃദയരാഗങ്ങൾ' എന്ന ആത്മകഥയ്ക്കാണ് മലയാറ്റൂർ പുരസ്കാരം ലഭിച്ചത്. 
പ്രശസ്ത സാഹിത്യകാരൻ മലയാറ്റൂർ രാമകൃഷ്ണൻറ്റെ ഓർമയ്ക്കായി മലയാറ്റൂർ സ്മാരക സമിതിയാണ് പുരസ്‌കാരം നൽകുന്നത്.

أحدث أقدم