CURRENT AFFAIRS DECEMBER 13

 


1. പ്രശസ്ത സാഹിത്യകാരൻ യു എ ഖാദർ അന്തരിച്ചു

തൃക്കോട്ടൂർ പെരുമ, അഘോരി ശിവം, കഥ പോലെ ജീവിതം എന്നിവയടക്കം യു.എ. ഖാദർ എഴുപതിലേറെ പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്.
യു.എ. ഖാദർ രചിച്ച ചെറുകഥാ സമാഹാരമായ 'തൃക്കോട്ടൂർ പെരുമ'യ്ക്ക് 1984ലെ കേരള സാഹിത്യ അക്കാദമി പുരസ്കാരവും 2009ലെ കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരവും ലഭിച്ചിട്ടുണ്ട്.

2. മിഷൻ കോവിഡ് സുരക്ഷ പദ്ധതി

കോവിഡ് വാക്സിൻ വികസനത്തിനുള്ള മിഷൻ കോവിഡ് സുരക്ഷാ (Mission COVID Suraksha) പദ്ധതിക്ക് കേന്ദ്രസർക്കാർ 900 കോടി രൂപ അനുവദിച്ചു. 
തദ്ദേശീയവും ചെലവ് കുറഞ്ഞതുമായ കോവിഡ് വാക്സിനുകളുടെ വികസനവും ഗവേഷണവും ത്വരിതപ്പെടുത്താൻ കേന്ദ്രസർക്കാർ ആരംഭിച്ച പദ്ധതിയാണ് മിഷൻ കോവിഡ് സുരക്ഷ.


3. "ദി പ്രസിഡെൻഷ്യൽ ഇയേഴ്സസ്" നാലാം ഭാഗം ജനുവരിയിൽ പുറത്തിറങ്ങും

മുൻ രാഷ്ട്രപതി പ്രണബ് മുഖർജിയുടെ ആത്മകഥയുടെ നാലാം ഭാഗം- "ദി പ്രസിഡെൻഷ്യൽ ഇയേഴ്സ്" ജനുവരിയിൽ പുറ ത്തിറങ്ങും. 
ഭാരതരത്ന ലഭിക്കുന്ന ആറാമത്തെ രാഷ്ട്രപതിയാണ് പ്രണബ് മുഖർജി.


أحدث أقدم