1. ലാബിൽ വികസിപ്പിച്ച മാംസം വിൽക്കാൻ സിംഗപ്പൂര് അനുമതി നൽകി.
അമേരിക്കൻ സ്റ്റാർട്ടപ്പായ ഈറ്റ് ജസ്റ്റ് എന്ന കമ്പനിയ്ക്കാണ് മൃഗ കോശങ്ങൾ ഉപയോഗിച്ച് ലാബിൽ വികസിപ്പിച്ച മാംസം വിൽക്കാൻ സിംഗപ്പൂര് ഫുഡ് ഏജൻസി അനുമതി നൽകിയത്.
ലാബിൽ വികസിപ്പിച്ച മാംസം വിൽക്കാൻ അനുമതി നൽകുന്ന ലോകത്തിലെ ആദ്യ രാജ്യമാണ് സിംഗപ്പൂര്.
2. ഡിസംബർ 14 ഊർജ സംരക്ഷണ ദിനം
എല്ലാ വർഷവും ഡിസംബർ 14 ഊർജ സംരക്ഷണ ദിനമായി ആചരിക്കുന്നു.
ആഗോളതാപനത്തെയും കാലാവസ്ഥാ വ്യതിയാനത്തെയും കുറിച്ച് ആളുകളെ ബോധവാന്മാരാക്കുന്നതിനും ഊർജ്ജ വിഭവങ്ങൾ ലാഭിക്കാനുള്ള ശ്രമങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനുമാണ് ഈ ദിനം ആചരിച്ചു വരുന്നത്.
ഇന്ത്യയിൽ എനർജി കൺസർവേഷൻ ആക്റ്റ് 2001 ൽ എനർജി എഫിഷ്യൻസി ബ്യൂറോ (BEE) നടപ്പാക്കി.
എനർജി എഫിഷ്യൻസി ബ്യൂറോ (BEE) ഇന്ത്യൻ സർക്കാരിനു കീഴിൽ പ്രവർത്തിക്കുന്ന ഭരണഘടനാ സ്ഥാപനമാണ്.
ഊർജ്ജ ഉപയോഗം കുറയ്ക്കുന്നതിനുള്ള നയങ്ങളും തന്ത്രങ്ങളും വികസിപ്പിക്കലാണ് BEE യുടെ ജോലി.
3. ബ്രെക്സിറ്റ്: വ്യാപാര കരാർ ചർച്ച തുടരുമെന്ന് ബ്രിട്ടനും യൂറോപ്യൻ യൂണിയനും
ബ്രെക്സിറ്റിനുശേഷമുള്ള വ്യാപാര കരാർ സംബന്ധിച്ച് ചർച്ച തുടരാൻ ബ്രിട്ടനും യൂറോപ്യൻ യൂനിയനും തമ്മിൽ ധാരണയായി.
ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസനും യൂറോപ്യൻ കമ്മീഷൻ പ്രസിഡന്റ് ഉർസുല വോൻ ഡെർ ലെയ്നും തമ്മിൽ ടെലിഫോണിലൂടെ നടത്തിയ ചർച്ചക്കു ശേഷമാണ് തീരുമാനം അറിയിച്ചത്.
എന്താണ് ബ്രെക്സിറ്റ്?
ബ്രിട്ടണ്‍, 28 യൂറോപ്യന്‍ രാജ്യങ്ങളുടെ കൂട്ടായ്‍മയായ യൂറോപ്യന്‍ യൂണിയന്‍ (EU) അംഗത്വം ഉപേക്ഷിക്കുന്ന നടപടിയാണ് ബ്രെക്സിറ്റ്. ബ്രിട്ടണ്‍ (BRITAIN), പുറത്തുകടക്കല്‍ (EXIT) എന്നീ രണ്ട് വാക്കുകള്‍ കൂട്ടിച്ചേര്‍ത്താണ് ബ്രെക്സിറ്റ്(BREXIT) എന്ന വാക്കുണ്ടായത്.
എന്തുകൊണ്ടാണ് യൂറോപ്യന്‍ യൂണിയന്‍ വിടാന്‍ ബ്രിട്ടണ്‍ തീരുമാനിച്ചത്?
യൂറോപ്യന്‍ യൂണിയനില്‍ ഇംഗ്ലീഷ് സംസാരിക്കുന്ന നഗരം എന്ന നിലയില്‍ ലണ്ടന്‍ സ്വാഭാവികമായും യുഎസ് അടക്കമുള്ള രാജ്യങ്ങളുടെ പങ്കാളിയായി മാറി. ലണ്ടന്‍ നഗരത്തിലേക്ക് യൂറോപ്യന്‍ യൂണിയനിലെ ദരിദ്രരാഷ്ട്രങ്ങളില്‍ നിന്ന് കുടിയേറ്റം ഉണ്ടായി. യൂണിയനില്‍ തുടരുന്നത് ബ്രിട്ടണ് ലാഭത്തെക്കാള്‍ നഷ്‍ടമാണെന്ന് വിലയിരുത്തല്‍ ഉണ്ടായി. ഇതോടെ EU വിടാന്‍ ആഹ്വാനം ഉണ്ടായി.
ബ്രിട്ടൻ, 2020 ജനുവരി 31ന് EU വിടുന്ന ആദ്യ രാജ്യമായി മാറി.
നിലവിൽ യൂറോപ്യൻ യൂണിയനിൽ 27 അംഗരാജ്യങ്ങളാണുള്ളത്.
4. പാരീസ് കാലാവസ്ഥ ഉച്ചകോടിയുടെ അഞ്ചാം വാർഷികംത്തിൻ്റെ പശ്ചാത്തലത്തിൽ വിവിധ രാജ്യങ്ങളുടെ അംബാസഡർമാർ കൊച്ചി സന്ദർശിച്ചു
ഹരിതഗൃഹ വാതകങ്ങൾ പുറന്തള്ളുന്നത് കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ ലോകരാജ്യങ്ങൾ 2015 ഒപ്പുവച്ച ഉടമ്പടിയാണ് പാരീസ് ഉടമ്പടി.