CURRENT AFFAIRS DECEMBER 15

 


1. കലാസംവിധായകൻ പി. കൃഷ്ണമൂർത്തി അന്തരിച്ചു

അഞ്ച് തവണ മികച്ച ദേശീയ ചലച്ചിത്ര പുരസ്കാരം നേടിയ പ്രശസ്ത കലാസംവിധായകൻ പി. കൃഷ്ണമൂർത്തി അന്തരിച്ചു. 
കലാസംവിധാനത്തിന് മൂന്ന് തവണയും വസ്ത്രാലങ്കാരത്തിന് രണ്ട് തവണയും ദേശീയ ചലച്ചിത്ര പുരസ്‌കാരം നേടിയിട്ടുള്ള പി. കൃഷ്ണമൂർത്തിക്ക് അഞ്ചു തവണ കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരവും ലഭിച്ചിട്ടുണ്ട്.   

2. ലോക സാമ്പത്തിക ഫോറം

ലോക സാമ്പത്തിക ഫോറത്തിൻറ്റെ 2021ലെ വാർഷിക സമ്മേളനത്തിന് സിംഗപ്പൂര് ആതിഥ്യം വഹിക്കും. 
എല്ലാ വർഷവും സ്വിറ്റ്‌സർലൻഡിലെ ദാവോസിൽ നടക്കുന്ന ലോക സാമ്പത്തിക ഫോറം സമ്മേളനമാണ് കോവിഡ് 19 വ്യാപനത്തിത്തെ തുടർന്ന് സിംഗപ്പൂരിൽ നടത്താൻ നിശ്ചയിച്ചിരിക്കുന്നത്. 

3. ചൈന പാകിസ്താൻ സംയുക്ത വ്യോമാഭ്യാസം

ചൈന- പാകിസ്ഥാൻ സംയുക്ത വ്യോമാഭ്യാസമായ 'ഷഹീൻ- IX'ന് പാകിസ്ഥാനിലെ സിന്ധ് പ്രവിശ്യയിലുള്ള ഭോലാരി വ്യോമ കേന്ദ്രത്തിൽ തുടക്കമായി.    
2011 മാർച്ചിൽ പാകിസ്ഥാനിലാണ് 'ഷഹീൻ' സംയുക്ത വ്യോമാഭ്യാസത്തിൻറ്റെ ആദ്യ പതിപ്പ് നടന്നത്.

ഇന്ത്യ പാകിസ്താൻ അതിർത്തി രേഖ :- റാഡ്ക്ലിഫ് രേഖ
ഇന്ത്യ ചൈന അതിർത്തി രേഖ :- മക്മഹോൻ രേഖ



Previous Post Next Post