CURRENT AFFAIRS DECEMBER 4

 


1. ഭോപ്പാൽ ദുരന്തത്തിൽ മരിച്ചവർക്ക് സ്മാരകം 

വാതക ദുരന്തത്തിൽ മരിച്ചവർക്കായി സ്മാരകം പണിയുമെന്ന് മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ.

മധ്യപ്രദേശ് മുഖ്യമന്ത്രി:- ശിവരാജ് സിംഗ് ചൗഹാൻ
ഭോപ്പാൽ ദുരന്തം നടന്നത് :-1984
ഭോപ്പാൽ ദുരന്തത്തിന് കാരണമായ വിഷവസ്തു :-മീതൈൽ ഐസോ സയനേറ്റ്
ഭോപ്പാൽ ദുരന്തത്തിന് കാരണമായ കമ്പനി :- യൂണിയൻ കാർബൈഡ്
ഭോപ്പാൽ ദുരന്തം നടക്കുമ്പോൾ യൂണിയൻ കാർബൈഡ് കമ്പനി ചെയർമാൻ:- വാറൻ ആൻഡേഴ്സൺ


2. രാജ്യത്തെ മികച്ച പോലീസ് സ്റ്റേഷൻ മണിപ്പൂരിൽ

മണിപ്പൂർ തൗബൾ ജില്ലയിലെ നോങ്പോക് സെക്മയ് രാജ്യത്തെ ഏറ്റവും മികച്ച പോലീസ് സ്റ്റേഷൻ.
രാജ്യത്തെ 16,671 സ്റ്റേഷനുകളിൽ നിന്ന് തിരഞ്ഞെടുത്ത ആദ്യ 10 റാങ്കുകളിലും കേരളം സ്ഥാനം പിടിച്ചില്ല.

3. കർഷക സമരം പ്രതിഷേധം, പുരസ്ക്കാരം തിരികെ നൽകി

കർഷക നിയമത്തിൽ പ്രതിഷേധിച്ച് മുൻ പഞ്ചാബ് മുഖ്യമന്ത്രി പ്രകാശ് സിംഗ് ബാദൽ 
പത്മവിഭൂഷൻ തിരിച്ചുനൽകി.
കർഷക ബില്ലിന്മേൽ ഉള്ള പ്രതിഷേധത്തെ തുടർന്ന് പഞ്ചാബിലെ കായികതാരങ്ങൾ പത്മ, അർജുന പുരസ്കാരങ്ങൾ തിരിച്ചു നൽകി.

4. ഡിസംബർ-4 നാവിക സേനാ ദിനം

1971 ല്‍ പാകിസ്ഥാനിലെ കറാച്ചിയിലെ നാവിക സേനാ ആസ്ഥാനം ആക്രമിച്ച് ഇന്ത്യന്‍ സേന നേടിയ വിജയത്തിന്‍റെ ഓര്‍മ്മദിനമായാണ് ആണ് ഡിസംബര്‍ 4 ന് നാവിക സേനാ ദിനമായി ആഘോഷിക്കുന്നത്.
The theme of the navy day 2020 is "Indian Navy Combat Ready, Credible & Cohesive"

Previous Post Next Post