CURRENT AFFAIRS DECEMBER 3

 


1. ലളിതാംബിക അന്തർജ്ജനം പുരസ്കാരം

സാഹിതിയുടെ ലളിതാംബിക അന്തർജനം പുരസ്കാരം ടി. ബി. ലാലിന്.
'ടി. ബി. ലാലിന്റെ കഥകൾ' എന്ന കഥാസമാഹാരത്തിനാണ് പുരസ്കാരം.

2. ഉത്പൽ കുമാർ ലോക്സഭാ സെക്രട്ടറി ജനറൽ

ലോക്സഭാ സെക്രട്ടറി ജനറലായി മുതിർന്ന ഐ. എ. എസ് ഉദ്യോഗസ്ഥൻ ഉത്പൽ കുമാറിനെ നിയമിച്ചു. 
സ്ഥാനമൊഴിയുന്ന സെക്രട്ടറി ജനറൽ സ്നേഹലത ശ്രീവാസ്തവയുടെ പിൻഗാമിയായി ഉത്പൽ കുമാറിനെ നിയമിച്ചു കൊണ്ടുള്ള ഉത്തരവ് തിങ്കളാഴ്ചയാണ് ലോക്സഭാ സ്പീക്കർ ഓം ബിർള പുറത്തിറക്കിയത്.
ആദ്യ വനിതാ ലോക്സഭാ സെക്രട്ടറി ജനറലായിരുന്നു സ്നേഹലത ശ്രീവാസ്തവ.

3. ബ്രിട്ടനിൽ കൊവിഡ് വാക്സിൻ ഉപയോഗത്തിന് അനുമതി 

കൊവിഡ് വാക്സിൻ പൊതുജന ഉപയോഗത്തിന് അനുമതി നൽകുന്ന ആദ്യ രാജ്യമാണ് ബ്രിട്ടൻ.
യു എസ് കമ്പനി ഫൈസറും ജർമൻ കമ്പനി ബയോടെക്കും ചേർന്നാണ് വാക്സിൻ വികസിപ്പിച്ചത്.

4. ഡിസംബർ-3 അന്താരാഷ്ട്ര ഭിന്നശേഷി ദിനം

1992 ലാണ് എല്ലാ വർഷവും ഡിസംബർ മൂന്നിന് അന്താരാഷ്ട്ര ഭിന്നശേഷി ദിനമായി ആചരിക്കുമെന്ന് UN പ്രഖ്യാപിച്ചത്.
ഭിന്നശേഷിക്കാരായ ആൾക്കാരുടെ അവകാശങ്ങളും ക്ഷേമവും പ്രോത്സാഹിപ്പിക്കലാണ് ഈ ദിനം കൊണ്ട് ലക്ഷ്യമിടുന്നത്.
The theme of the year 2020 :- Building back better: towards an inclusive, accessible and sustainable post COVID-19 world by, for and with persons with disabilities.

Previous Post Next Post