CURRENT AFFAIRS DECEMBER 6

 


1. രാധാകൃഷ്ണൻനായർ മുഖ്യ കോച്ച്

ഇന്ത്യൻ അത്‌ലറ്റിക് ടീമിന്റെ മുഖ്യ കോച്ചായി പി രാധാകൃഷ്ണൻനായരെ ഔദ്യോഗികമായി നിയമിച്ചു.
 ഈ പദവിയിലെത്തുന്ന ആദ്യ മലയാളിയാണ് പി രാധാകൃഷ്ണനായർ.
അടുത്ത വർഷം ടോക്യോയിൽ നടക്കുന്ന ഒളിംപിക്സാണ് ആദ്യ പരീക്ഷണം.


2. പുതിയ പാർലമെന്റ് മന്ദിരത്തിന് ഡിസംബർ 10ന് തറക്കല്ലിടും

പുതിയ പാർലമെന്റ് മന്ദിരം ഡിസംബർ 10ന് പ്രധാനമന്ത്രി തറക്കല്ലിടുമെന്ന് ലോകസഭാ സ്പീക്കർ ഓം ബിർള.
സെൻട്രൽ വിസ്റ്റ പ്രോജക്ടിലൂടെയാണ് പുതിയ പാർലമെന്റ് മന്ദിരം നിർമ്മിക്കുന്നത്.
പുതിയ പാർലമെന്റ് മന്ദിരം നിർമ്മിക്കുന്നതിനുള്ള കരാർ ചുമതല വഹിക്കുന്നത് ടാറ്റ ഗ്രൂപ്പാണ്.

3. ഡിസംബർ-6 അംബേദ്കർ സ്മൃതിദിനം 

ഇന്ന് അംബേദ്കറിന്റെ 64ാം ചരമവാർഷിക ദിനമാണ്.
ഇന്ത്യൻ ഭരണഘടനയുടെ ശില്പിയാണ് ഡോക്ടർ ബി ആർ അംബേദ്കർ.

4. റഷ്യയിൽ പ്രതിരോധ കുത്തിവെപ്പ് തുടങ്ങി

കോവിഡിനെതിരെ റഷ്യയിൽ പ്രതിരോധ കുത്തിവെപ്പ് തുടങ്ങി.
മനുഷ്യരിലെ പരീക്ഷണങ്ങളും അന്തിമഫലവും പുറത്തു വരുന്നതിനു മുമ്പാണ് റഷ്യ വാക്സിന്റെ പൊതു ഉപയോഗം തുടങ്ങിയത്.
സ്പുട്നിക് ഫൈവാണ് റഷ്യ വികസിപ്പിച്ച കോവിഡ് വാക്സിൻ.

Previous Post Next Post