CURRENT AFFAIRS DECEMBER 7

 


1. ആദർ പൂനാവാല ഏഷ്യൻ ഓഫ് ദി ഇയർ

ഈ വർഷത്തെ ഏഷ്യൻ ഓഫ് ദി ഇയർ പുരസ്കാരം നേടിയ ആറു പേരിൽ പൂണെ സിറം ഇന്സ്റ്റിറ്റ്യൂട്ട് മേധാവി (CEO) ആദർ പൂനാവാലയും.
സിംഗപ്പൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന ദ സ്ട്രെയ്റ്റ്സ് ടൈംസ് ദിനപത്രം നൽകുന്ന പുരസ്കാരമാണിത്.
കൊവിഡ്-19 രോഗത്തിന് കാരണമാകുന്ന SARS-Cov-2 വൈറസിന്റെ ജനിതക ഘടനയെ കുറിച്ച് കൃത്യമായ വിവരങ്ങൾ പ്രസിദ്ധീകരിച്ച ചൈനീസ് ഗവേഷകനും പുരസ്കാരമുണ്ട്.

2. ഡുപ്ലന്റിസും റോഹസും അത്ലീറ്റ്സ് ഓഫ് ദി ഇയർ

ഈ വർഷത്തെ ഏറ്റവും മികച്ച അത്ലീറ്റുകളായി സ്വീഡന്റെ അർമാൻഡ് ഡിപ്ലന്റിസിനെയും വെനസ്വേലയുടെ യുലിമർ റാഹസിനെയും ലോക അത്ലറ്റിക് സംഘടന തിരഞ്ഞെടുത്തു.
പുരുഷ പോൾവോൾട്ടിലെ ലോക റെക്കോർഡ് ഫെബ്രുവരിയിൽ 2 തവണ തിരുത്തിയാണ് ഡ്യൂപ്ലന്റിസ് ലോക ശ്രദ്ധ നേടിയത്.
വനിതാ ട്രിപ്പിൾ ജംപിലെ ഇൻഡോർ ലോക റെക്കോർഡ് ഈ വർഷം സ്വന്തമാക്കിയ താരമാണു റോഹസ്.

3. 'ഹയബൂസ-2' ശേഖരിച്ച പാറക്കഷണം ഭൂമിയിലെത്തി

ജപ്പാൻ ബഹിരാകാശ ദൗത്യമായ 'ഹയബൂസ-2' വിദൂര ഛിന്നഗ്രഹത്തിൽ നിന്നു ശേഖരിച്ച പാറക്കഷണം ഭൂമിയിലെത്തി. 
2014ൽ വിക്ഷേപിച്ച ഹയബൂസ-2 'റിയുഗു' ഛിന്നഗ്രഹത്തിൽനിന്നാണ് സാമ്പിളുകൾ ശേഖരിച്ചത്. 
ഇതു ഭൂമിയിൽനിന്ന് 300 ദശലക്ഷം കിലോമീറ്റർ അകലെയാണ്.

4. ചൈന പുതിയ ഉപഗ്രഹം വിക്ഷേപിച്ചു

ചൈനയുടെ ഏറ്റവും പുതിയ ഭൗമനിരീക്ഷണ ഉപഗ്രഹത്തിന്റെ വിക്ഷേപണം വിജയം.
കൂടുതൽ വ്യക്തമായ ചിത്രങ്ങൾ പകർത്താൻ ശേഷിയുള്ള ഗൗഫൻ 14 എന്ന ഉപ്ഗ്രഹം ഷിചാങ് ഉപഗ്രഹ വിക്ഷേപണകേന്ദ്രത്തിൽ നിന്ന് ലോങ് മാർച്ച് 3 ബി റോക്കറ്റ് ഉപയോഗിച്ചാണ് വിക്ഷേപിച്ചത്. 
ഒപ്റ്റിക്കൽ സ്റ്റീരിയോ മാപ്പിങ് ഉപഗ്രഹമാണ് ഗഫൈൻ 14. 
അതിനാൽ ഭൂമിശാസ്ത്ര പരമായ പഠനങ്ങൾക്ക് പ്രയോജനകരമായ കൂടുതൽ വ്യക്തമായ ത്രിമാന ചിത്രങ്ങൾ പകർത്താൻ സാധിക്കും.

5. ഡിസംബർ-7 സായുധസേനാ പതാക ദിനം 

രാഷ്ട്രത്തിനായി ജീവത്യാഗം ചെയ്ത ധീരസൈനിക രക്തസാക്ഷികളുടെ സ്മരണയ്ക്കായാണ് എല്ലാ വര്‍ഷവും ഡിസംബർ-7ന് സായുധസേന പതാക ദിനമായി ആചരിക്കുന്നത്.
1949 ഓഗസ്റ്റ് 28 ന് പ്രതിരോധ മന്ത്രിസഭയുടെ കീഴിൽ ഒരു കമ്മിറ്റി രൂപീകരിച്ചുകൊണ്ട് ഒരോ വർഷവും ഡിസംബർ 7 ന് പതാക ദിനമായി ആചരിക്കാൻ തീരുമാനിച്ചു.

Previous Post Next Post