CURRENT AFFAIRS DECEMBER 9

 


1. ഗഗൻയാൻ ഒരു വർഷം വൈകും

ഇന്ത്യയുടെ പ്രഥമ ബഹിരാകാശ സഞ്ചാര പേടക പദ്ധതിയായ ഗഗൻയാൻ കോവിഡ് സാഹചര്യങ്ങൾ കാരണം ഒരു വർഷം വൈകിയേക്കുമെന്ന് ഇസ്റോ ചെയർമാൻ ഡോ. കെ ശിവൻ.


മനുഷ്യനെ ബഹിരാകാശത്തേക്ക് എത്തിക്കുന്നതിനുള്ള ഇന്ത്യയുടെ പദ്ധതി :- ഗഗൻയാൻ
ഗഗൻയാൻ യാത്രക്കാർക്കുള്ള പരിശീലനത്തിന് ഔദ്യോഗിക സഹായം നൽകുന്ന രാജ്യം :- റഷ്യ
ഗഗൻയാൻ ദൗത്യത്തിനു മുന്നോടിയായി ബഹിരാകാശത്തേക്ക് അയക്കാൻ ഐഎസ്ആർഒ നിർമ്മിച്ച റോബോട്ട് :- വ്യോമ മിത്ര.



2. അനിൽ സോണി WHO ഫൗണ്ടേഷൻ പ്രഥമ സിഇഒ

പ്രമുഖ ആരോഗ്യവിദഗ്ധർ അനിൽ സോണി പുതുതായി സ്ഥാപിതമായ ലോകാരോഗ്യ സംഘടനാ ഫൗണ്ടേഷന്റെ (WHO FOUNDATION) പ്രഥമ സിഇഒ.
ലോകാരോഗ്യ സംഘടനയുമായി ചേർന്ന് പ്രധാന ആരോഗ്യ വെല്ലുവിളികൾ നേരിടാൻ മേയിലാണ് ജനീവ ആസ്ഥാനമായി ഫൗണ്ടേഷൻ സ്ഥാപിച്ചത്.

3. കോംബ്രിജ് കെമിസ്ട്രി വകുപ്പിന് ഇന്ത്യൻ ശാസ്ത്രജ്ഞൻ്റെ പേര്

ലോക പ്രശസ്തമായ കോംബ്രിജ് യൂണിവേഴ്സിറ്റിയിലെ കെമിസ്ട്രി വിഭാഗത്തിന് ഇന്ത്യൻ ശാസ്ത്രജ്ഞൻ്റെ പേരിട്ടു.
 പൂർവ്വ വിദ്യാർത്ഥിയും ഇന്ത്യൻ ഫാർമസ്യൂട്ടിക്കൽ കമ്പനിയായ സിപ്ലയുടെ നോൺ എക്സിക്യൂട്ടീവ് ചെയർമാനുമായ യൂസുഫ് ഹമീദിനെയാണ് ആദരിക്കുന്നത്.
2050 വരെയാണ് കെമിസ്ട്രി വിഭാഗം അദ്ദേഹത്തിന്റെ പേരിൽ അറിയപ്പെടുക.

4. ഡിസംബർ-9 അന്താരാഷ്ട്ര അഴിമതി വിരുദ്ധ ദിനം

എല്ലാ വര്‍ഷവും ഡിസംബര്‍ ഒന്‍പതിന് അന്താരാഷ്ട്ര അഴിമതി വിരുദ്ധ ദിനമായി ഐക്യരാഷ്ട്രസഭ ആചരിക്കുന്നു. 
2003-ല്‍ ചേര്‍ന്ന ഐക്യരാഷ്ട്രസംഘടനയുടെ കണ്‍വെന്‍ഷനിലാണ് അഴിമതിയ്‌ക്കെതിരെ സമൂഹത്തില്‍ ബോധവല്‍ക്കരണം നടത്തണം എന്ന ലക്ഷ്യത്തോടെ ഈ ദിനം അന്താരാഷ്ട്ര അഴിമതിവിരുദ്ധ ദിനമായി ആചരിക്കാന്‍ തീരുമാനിച്ചത്.


Previous Post Next Post