CURRENT AFFAIRS AUGUST 14


കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം പുറത്തുവിട്ട ഇന്ത്യയിലെ കേന്ദ്ര സർവകലാശാലകളുടെ റാങ്കിങിൽ ന്യൂഡൽഹിയിലെ ജാമിയ മില്ലിയ ഇസ്‌ലാമിയ സർവകലാശാല ഒന്നാം സ്ഥാനത്തെത്തി

കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം യു.ജി.സിയുമായി ചേർന്ന് ഇന്ത്യയിലെ 40 കേന്ദ്ര സർവകലാശാലകളെ ഉൾപ്പെടുത്തി കൊണ്ടാണ് ലിസ്റ്റ് തയാറാക്കിയത്‌

ഇസ്രയേലും യു.എ.ഇയും തമ്മിലുള്ള സമാധാന കരാറിന് യു.എസിൻറ്റെ മധ്യസ്ഥതയിൽ അന്തിമ ധാരണയായി

ഇസ്രയേലുമായി സമാധാന കരാറുണ്ടാക്കുന്ന ആദ്യ ഗൾഫ് രാജ്യവും ഈജിപ്തിനും ജോർദാനും ശേഷമുള്ള മൂന്നാമത്തെ അറബ് രാജ്യവുമാണ് യു.എ.ഇ

കേന്ദ്ര പ്രത്യക്ഷ നികുതി വകുപ്പിൻറ്റെ 'സുതാര്യ നികുതിപിരിവ്- സത്യസന്ധരെ ആദരിക്കൽ' പ്ലാറ്റ്ഫോം പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്‌ഘാടനം ചെയ്തു

ആദായ നികുതി പിരിക്കൽ സുതാര്യവും കാര്യക്ഷമവുമാക്കുന്നതിനായും കൃത്യമായി നികുതി നൽകുന്നവരെ സഹായിക്കാനുമായാണ് കേന്ദ്ര പ്രത്യക്ഷ നികുതി വകുപ്പ് 'സുതാര്യ നികുതിപിരിവ്- സത്യസന്ധരെ ആദരിക്കൽ' എന്ന പുതിയ പ്ലാറ്റ്ഫോം ആരംഭിച്ചത്

Transparent Taxation- Honoring the Honest

കാസർകോട്  കേന്ദ്ര സർവകലാശാലയുടെ പുതിയ വൈസ് ചാൻസിലർ :- എച്ച്. വെങ്കിടേശ്വരലു

രാഷ്‌ട്രപതി രാംനാഥ് കോവിന്ദ് ആണ് പുതിയ  വൈസ് ചാൻസിലറെ നിയമിച്ചത്

Previous Post Next Post