CURRENT AFFAIRS AUGUST 28


ഓഗസ്റ്റ് - 28 :- അയ്യങ്കാളി ജയന്തി

അയ്യങ്കാളിയുടെ ജന്മദിനം - 28 ഓഗസ്റ്റ് 1863

ആമസോണിൻറ്റെ സ്ഥാപകൻ ജെഫ് ബെസോസിൻറ്റെ ആസ്തി 200 ബില്യൺ ഡോളർ പിന്നിട്ടു

200 ബില്യൺ ഡോളർ ആസ്തി നേടുന്ന ലോകത്തിലെ ആദ്യത്തെ വ്യക്തിയാണ് ജെഫ് ബെസോസ്

സംസ്ഥാനത്ത് 50,000 പേർക്ക് തൊഴിൽ നൽകുന്നതിനായി 'അതിജീവനം കേരളീയം' എന്ന പേരിൽ പുതിയ പദ്ധതി ആരംഭിക്കും

'അതിജീവനം കേരളീയം' പദ്ധതിക്ക് യുവ കേരളം പദ്ധതി, കണക്ട് ടു വർക്ക്, കേരള സംരംഭകത്വ വികസന പദ്ധതി, എറൈസ് പദ്ധതി, സൂക്ഷ്മ സംരംഭകത്വ വികസന പദ്ധതി എന്നിങ്ങനെ അഞ്ച് ഉപ ഘടകങ്ങളുണ്ട്

അഞ്ചാമത് ബ്രിക്സ് വ്യവസായ മന്ത്രിമാരുടെ സമ്മേളനത്തിൽ കേന്ദ്ര വാണിജ്യ, വ്യവസായ വകുപ്പ് സഹമന്ത്രി സോം പ്രകാശ് പങ്കെടുത്തു

റഷ്യയാണ് ഓഗസ്റ്റ് 24ന് നടന്ന ബ്രിക്സ് വ്യവസായ മന്ത്രിമാരുടെ സമ്മേളനത്തിൽ അധ്യക്ഷത വഹിച്ചത്

BRICS :- BRAZIL, RUSSIA, INDIA, CHINA, SOUTH AFRICA

ലോകത്തിലാദ്യമായി ആനിമേറ്റഡ് വിർച്വൽ റിയാലിറ്റിയിലൂടെ ബിരുദദാനച്ചടങ്ങ് നടത്തിയ സർവ്വകലാശാല :- മുംബൈ IIT

Previous Post Next Post