CURRENT AFFAIRS SEPTEMBER 4


ശ്രീ നാരായണ ഗുരു ഓപ്പൺ യൂണിവേഴ്സിറ്റി ഒക്ടോബർ 2 നു നിലവിൽ വരും.

കേരളത്തിലെ  ആദ്യത്തെ ഓപ്പൺ യൂണിവേഴ്സിറ്റി ആണ്  ശ്രീ നാരായണ ഗുരു ഓപ്പൺ യൂണിവേഴ്സിറ്റി.

സംസ്ഥാനത്തെ ആദ്യത്തെ ഓപ്പൺ സർവകലാശാലയുടെ ആസ്ഥാനം :- കൊല്ലം

നിലവിലെ നാല് സര്‍വകലാശാലകളിലെ വിദൂര വിദ്യാഭ്യാസ സംവിധാനം സംയോജിപ്പാണ് ശ്രീനാരായണ ഗുരു ഓപ്പണ്‍ സർവകലാശാല സ്ഥാപിക്കുന്നത്.

ഇന്ത്യ ചൈന സംഘർഷം; ഏതു വെല്ലുവിളി നേരിടാനും തയാറെന്ന് സംയുക്തസേനാ മേധാവി ബിപിൻ റാവത്ത്.

പ്രഥമ സംയുക്ത സേന മേധാവി :- ബിപിൻ റാവത്ത്

കരസേന മേധാവി :- ജനറൽ മനോജ് മുകുന്ത്‌ നരവനെ

നാവികസേനാ മേധാവി :- അഡ്മിറൽ കരംബീർ സിംഗ്

വ്യോമസേന മേധാവി :- രാകേഷ് കുമാർ സിംഗ് ബദൗരിയാ

വിവിധ മേഖലകളിൽ സ്വാധീനം ചെലുത്തുന്ന 40 വയസ്സിന് താഴെയുള്ളവരുടെ ഫോർച്യൂൺ മാസികയുടെ പട്ടികയിൽ ബൈജു രവീന്ദ്രൻ.

ഇന്ത്യയിലെ ഏറ്റവും വലിയ വിദ്യാഭ്യാസ ടെക്നോളജി കമ്പനിയുടെ സിഇഒ എന്ന നിലയിലാണ് ബൈജു രവീന്ദ്രൻ പട്ടികയിൽ ഇടം നേടിയത്.

Previous Post Next Post