CURRENT AFFAIRS SEPTEMBER 6


രാജ്യത്ത് ഏറ്റവും സുഖമായി ബിസിനസ് ചെയ്യാൻ സാധിക്കുന്ന സംസ്ഥാനങ്ങളുടെ പട്ടികയിൽ ഒന്നാമതെത്തിയ സംസ്ഥാനം :- ആന്ധ്രാ പ്രദേശ്

തുടർച്ചയായ രണ്ടാം തവണയാണ് ആന്ദ്രാ പ്രദേശ് പട്ടികയിൽ ഒന്നാമതെത്തുന്നത്.

ഉത്തർപ്രദേശും തെലങ്കാനയുമാണ് പട്ടികയിൽ രണ്ടും മൂന്നും സ്ഥാനങ്ങളിൽ ഉള്ളത്.

കേന്ദ്ര ധനമന്ത്രി നിർമല സീതാരാമനാണ് പട്ടിക പുറത്തുവിട്ടത്.


റെയിൽവേ ബോർഡിൻറ്റെ പുതിയ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറായി നിയമിതനായത് :- വി.കെ. യാദവ്

നിലവിൽ റെയിൽവേ ബോർഡിന്റെ ചെയർമാനാണ് വി.കെ. യാദവ്

റെയിൽവേ ബോർഡിൻറ്റെ ചെയർമാൻ, ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ പദവികൾ ഒരുമിച്ചു വഹിക്കുന്ന ആദ്യത്തെ ഉദ്യോഗസ്ഥനാണ് വി.കെ. യാദവ്.

ജി-20 വിദേശകാര്യ മന്ത്രിമാരുടെ വെർച്വൽ സമ്മേളനത്തിൽ കേന്ദ്ര വിദേശകാര്യ വകുപ്പ് മന്ത്രി എസ്. ജയ്ശങ്കർ പങ്കെടുത്തു.

സൗദി അറേബ്യയാണ് സെപ്റ്റംബർ മൂന്നിന് നടന്ന ജി-20 വിദേശകാര്യ മന്ത്രിമാരുടെ സമ്മേളനത്തിൽ അധ്യക്ഷത വഹിച്ചത്.

Previous Post Next Post