CURRENT AFFAIRS DECEMBER 2

 


1. ശത്രുക്കപ്പൽ തകർത്ത് ബ്രഹ്മോസ്

യുദ്ധക്കപ്പലുകൾ തകർക്കാൻ കെൽപ്പുള്ള ബ്രഹ്മോസ് സൂപ്പർ സോണിക് ക്രൂസ് മിസൈൽ ഇന്ത്യൻ നാവികസേന വിജയകരമായി പരീക്ഷിച്ചു.
പ്രതിരോധ ഗവേഷണ വികസന കേന്ദ്രവും (DRDO) റഷ്യയും ചേർന്നാണ് ബ്രഹ്മോസ് വികസിപ്പിച്ചെടുത്തത്.

ബ്രഹ്മപുത്ര നദിയുടേയും റഷ്യയിലെ മോസ്ക്വ (Moskva) നദിയുടേയും പേര് ചേർത്താണ് ബ്രഹ്മോസ് എന്ന് പേരിട്ടത്.


2. 100 ഒക്ടീൻ പെട്രോൾ വിപണിയിലിറക്കി ഐ.ഒ.സി

ഉയർന്ന ഇന്ധനക്ഷമതയും ഗുണനിലവാരവുമുള്ള 100 ഒക്ടീൻ പെട്രോൾ ഇതാദ്യമായി ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ (IOC) വിപണിയിലിറക്കി.
എൻജിൻ സിലിണ്ടറിലെ പെട്രോൾ പൂർണമായും കത്തിത്തീരാതെ ഇന്ധന സ്ഥിരത നിലനിർത്തുന്നതാണ് ഒക്ടീൻ പെട്രോളിന്റെ പ്രത്യേകത.

ഇന്ത്യയിലെ പെട്രോളിയം വകുപ്പ് മന്ത്രി :- ധർമ്മേന്ദ്ര പ്രധാൻ
പെട്രോളിന് ഗുണനിലവാരം പ്രസ്താവിക്കുന്ന സൂചിക :- ഒക്ടീൻ നമ്പർ


3. തടവുകാരെ ചികിത്സിക്കാൻ ജയിൽ വാർഡ്

രോഗികളായ തടവുകാരെ കിടത്തി ചികിത്സിക്കാൻ രാജ്യത്ത് ആദ്യമായി ആശുപത്രിക്കകത്ത് ജയിൽ വാർഡ് നിർമിക്കാനൊരുങ്ങി കേരളം.
ആരോഗ്യ വകുപ്പിന് കീഴിലെ നൂറനാട് ലെപ്രസി സാനിട്ടോറിയത്തിലാണ് നൂറ് കിടക്കയുള്ള വാർഡ് നിർമിക്കുന്നത്.

4. ഡിസംബർ-2 ദേശീയ മലിനീകരണ നിയന്ത്രണ ദിനം

1984 ഭോപ്പാൽ ദുരന്തത്തിന് ശേഷമാണ് എല്ലാ വർഷവും ഡിസംബർ രണ്ട് ദേശീയ മലിനീകരണ നിയന്ത്രണ ദിനമായി ആചരിക്കാൻ തുടങ്ങിയത്.
ഉയർന്ന തോതിലുള്ള മലിനീകരണത്തെ കുറിച്ച് ജനങ്ങളെ ബോധവാന്മാരാക്കാനാണ് ഈ ദിനം ആചരിക്കുന്നത്.
2020 ഡിസംബർ രണ്ട് ഭോപ്പാൽ ദുരന്തത്തിന്റെ
36ാം വാർഷികം കൂടിയാണ്.

Previous Post Next Post